ബംഗാള്‍ ടൈഗര്‍ സൗരവ് ഗാംഗുലിക്ക് വധഭീഷണി

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കൊല്‍ക്കത്തയുടെ സ്വന്തം സൗരവ് ഗാംഗുലിക്ക് വധ ഭീഷണി ഉണ്ടെന്ന സന്ദേശം ലഭിച്ചു. പശ്ചിമ മിഡ്‌നാപൂര്‍ ജില്ലയില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കരുതെന്നും ജീവന്‍ നഷ്ടപ്പെടുമെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. സന്ദേശം ഉടന്‍ തന്നെ പൊലീസിന് കൈമാറുകയും വധഭീഷണിയുണ്ടെന്ന കാര്യം മാധ്യമങ്ങള്‍ക്കു മുന്‍പില്‍ തുറന്നു പറയുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പശ്ചിമ ബംഗാള്‍ പോലീസ് അറിയിച്ചു. കത്ത് ലഭിച്ചത് സംസ്ഥാനത്തിനകത്തു നിന്നും തന്നെയാണെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. അന്വേഷണം പുരോഗമിക്കുന്നതായും ഉറവിടം ഉടന്‍ തന്നെ കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. ഗാംഗുലിയുടെ സുരക്ഷാ ശക്തമാക്കിയിരിക്കയാണ്.

Share this news

Leave a Reply

%d bloggers like this: