ഇന്ത്യന്‍ ദേശീയ പതാകയെ ചവിട്ടിയാക്കിയ ആമസോണ്‍ ഗാന്ധി ചിത്രമുള്ള ചെരുപ്പ് വില്‍പ്പനക്ക് വെച്ചു

ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിച്ചതിന് പിന്നാലെ മഹാത്മാ ഗാന്ധിയുടെ ചിത്രം പ്രിന്റ് ചെയ്ത ചെരിപ്പ് വില്‍പനയ്ക്ക് വെച്ച് ആമസോണ്‍. ഇന്ത്യന്‍ ദേശീയ പതാകയുടെ നിറത്തിലുള്ള ചവിട്ടി വില്‍പനയ്ക്ക് വെച്ചത് വിവാദമായതോടെ നേരത്തെ ആമസോണ്‍ ഈ ഉല്‍പന്നം പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെ അപമാനിക്കുന്ന തരത്തിലുള്ള ഉല്‍പന്നം ആമസോണില്‍ പ്രത്യക്ഷപ്പെട്ടത്.

16.99 ഡോളര്‍ വിലയുള്ള ചെരിപ്പ് ഗാന്ധി ഫ്‌ളിപ് ഫ്‌ളോപ്പ്‌സ് എന്ന പേരിലാണ് ആമസോണ്‍ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ആമസോണ്‍ കാനഡ വെബ്‌സൈറ്റിലാണ് ഇന്ത്യന്‍ ദേശീയ പതാകയുടെ നിറത്തിലുള്ള ചവിട്ടി വില്‍പനയ്ക്ക് വെച്ചത്. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പ്രതികരിച്ചത്. ഉല്‍പന്നം പിന്‍വലിച്ച് ക്ഷമാപണം നടത്തിയില്ലെങ്കില്‍ ആമസോണ്‍ ജീവനക്കാര്‍ക്ക് ഇന്ത്യ വിസ നല്‍കില്ലെന്നായിരുന്നു സുഷമ ട്വിറ്ററില്‍ കുറിച്ചത്. ഇതോടെ ആമസോണ്‍ ഉല്‍പന്നം പിന്‍വലിച്ച് ക്ഷമാപണം നടത്തിയിരുന്നു.

അതേസമയം ഇപ്പോള്‍ വീണ്ടും ഇന്ത്യന്‍ ദേശീയതയെ അപമാനിച്ച ആമസോണിനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കാനാണ് സാധ്യത.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: