യൂറോസോണില്‍ നാണ്യപ്പെരുപ്പം മൂന്നു വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

യൂറോ കറന്‍സി ഉപയോഗിക്കുന്ന രാജ്യങ്ങളിലെ പൊതു നാണ്യപ്പെരുപ്പം മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. 1.1 ശതമാനമാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയിരിക്കുന്നത്. 2013 സെപ്റ്റംബറിലാണ് ഇതിനു മുന്‍പ് ഇത്രയും ഉയരത്തിലെത്തിയിട്ടുള്ളത്.

പ്രതീക്ഷിച്ചതിലും ഉയരത്തിലാണ് ഇപ്പോഴത്തെ വര്‍ധന. അതേസമയം, നാണ്യപ്പെരുപ്പം രണ്ടു ശതമാനത്തിനടുത്ത് എത്തിക്കുക എന്നത് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ലക്ഷ്യം കൂടിയാണ്. അതിനടുത്തേക്കാണ് ഇപ്പോള്‍ പോകുന്നതും. 2018~19 ആകുമ്പോഴേക്കും ലക്ഷ്യം നേടാനാവുമെന്നാണ് കരുതുന്നതെന്ന് ECB മേധാവി മരിയോ ദ്രാഗി പറഞ്ഞു.

ഇന്ധന വില വര്‍ധന, ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം, മദ്യം, പുകയില എന്നിവയുടെ വില വര്‍ധന എന്നിവയാണ് നാണ്യപ്പെരുപ്പം കൂടാന്‍ കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: