പൊതു പാര്‍ക്കുകളുടെ നിലവാരം ഉയര്‍ത്താന്‍ അയര്‍ലണ്ടില്‍ ഗ്രീന്‍ ഫ്ളാഗ് പദ്ധതി

ഡബ്ലിന്‍: രാജ്യത്തെ പൊതുപാര്‍ക്കുകളെ വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഒരു പദ്ധതിയാണ് ഗ്രീന്‍ ഫ്‌ലാഗ് പദ്ധതി. 2015-ല്‍ അയര്‍ലണ്ടില്‍ ആരംഭിച്ച ഈ പദ്ധതി പൊതു പാര്‍ക്കുകള്‍ക്കു പുറമെ രാജ്യത്തെ ശ്മശാനങ്ങള്‍, ഫ്‌ളാറ്റുകള്‍ക്കു സമീപത്തെ പച്ചപ്പുകള്‍ എന്നിവയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഏറ്റവും നല്ല പാര്‍ക്കുകളായി തിരഞ്ഞെടുക്കപ്പെടുന്നവയ്ക്ക് അടിസ്ഥാന വികസന സൗകര്യങ്ങള്‍ ഒരുക്കാനുള്ള ധനസഹായവും ഈ പദ്ധതി വഴി ലഭിക്കും.

വൃത്തി, പരിപാലനം, പ്രകൃതി സൗഹൃദപരമായ നിര്‍മാണങ്ങള്‍, സുരക്ഷിതത്വം, കമ്യൂണിറ്റി ഇടപെടല്‍ തുടങ്ങിയ അടിസ്ഥാനത്തിലാണ് മികച്ച ഗ്രീന്‍ പാര്‍ക്കുകള്‍ കണ്ടെത്തുന്നത്. 1996-ല്‍ പെസ്റ്റിസൈഡ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ടില്‍ ആരംഭിച്ച പ്രകൃതി സംരക്ഷണ നെറ്റ് വര്‍ക്കിന്റെ ഭാഗമാണ് ഗ്രീന്‍ ഫ്‌ലാഗ് പ്രോഗ്രാം. പാര്‍ക്കുകളില്‍ കീടനാശിനികള്‍ ഉപയോഗിക്കാതെ ഹരിതാഭ നിലനിര്‍ത്തുന്നതിന് പ്രോത്സാഹനം നല്‍കുകയായിരുന്നു ഈ പദ്ധതി. നിലവില്‍ ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ഫിന്‍ലന്‍ഡ്, നെതെര്‍ലാന്‍ഡ്, ജര്‍മ്മനി, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ ഈ പദ്ധതി നിലവിലുണ്ട്.

പാര്‍ക്ക് ജീവനക്കാര്‍, കൗണ്ടി കൗണ്‍സില്‍, വോളന്റിയര്‍ കമ്മ്യൂണിറ്റി തുടങ്ങിയ സംഘമാണ് മികവുറ്റ പാര്‍ക്കുകള്‍ കണ്ടെത്തുന്നത്. ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ ബുഷി പാര്‍ക്ക്, പോപ്പിന്‍ ട്രീ പാര്‍ക്ക്, സെന്റ് ആനീസ് പാര്‍ക്ക് തുടങ്ങിയ അയര്‍ലണ്ടിലെ 20 പാര്‍ക്കുകള്‍ 2015-ല്‍ അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. പരിസ്ഥിതി മലിനീകരണം തടയുക, പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സംവിധാനം പാര്‍ക്കില്‍ ഉള്‍പ്പെടുത്തുക, പച്ചപ്പ് പരമാവധി നിലനിര്‍ത്തുക എന്നിവയാണ് ഈ പ്രോഗ്രാമിന്റെ മറ്റു ലക്ഷ്യങ്ങള്‍.

Share this news

Leave a Reply

%d bloggers like this: