ഐ.എസ് പോരാട്ടത്തിനെതിരെ റഷ്യയുടെ പിന്തുണ പ്രശംസനീയമാണെന്ന് ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: പ്രസിഡന്റായി നിറഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ആദ്യത്തെ ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ ഭീകരവാദത്തിന്റെ അവസാന വാക്കായ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുന്നതിനെക്കുറിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംസാരിച്ചത്. പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന അസ്വസ്ഥത ലോകം നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങളോട് ഒബാമ സ്വീകരിച്ച നയപരമായ തീരുമാനങ്ങളെ ട്രംപ് വിമര്‍ശിക്കുകയും ചെയ്തു. മാത്രമല്ല അത്തരം നയങ്ങള്‍ തീവ്രവാദ വളര്‍ച്ചക്ക് ആക്കം കൂട്ടിയെന്നും ട്രംപ് പറഞ്ഞു.

റഷ്യയുമായി ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ടെങ്കിലും ഭീകരവാദത്തില്‍ റഷ്യയുടെ പങ്കാളിത്തം ഏറെ പ്രയോജനപ്രദമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സെര്‍വറുകള്‍ ഭേദിച്ചതില്‍ റഷ്യക്ക് പങ്കുണ്ടെന്ന വാദം ശരിയല്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ലോക രാജ്യങ്ങള്‍ക്കിടയില്‍ അമേരിക്കയുടെ സ്ഥാനം ഉയര്‍ത്തുകയാണ് പരമപ്രധാന ലക്ഷ്യമെന്നും അദ്ദേഹം പ്രസ്താവിച്ചു.

Share this news

Leave a Reply

%d bloggers like this: