മലാല ഓക്‌സ്‌ഫോര്‍ഡിലേക്ക്

ലണ്ടന്‍: പാകിസ്ഥാന്‍ സ്വാത് സ്വദേശിനി മലാല യുസഫ് സായി ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ ബിരുദ പഠനം നടത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. രാഷ്ട്ര തന്ത്രം, തത്വ ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നീ കോമ്പിനേഷനുകള്‍ ഉള്‍പ്പെട്ട ബിരുദ പഠനത്തിനായുള്ള പ്രവേശനന അഭിമുഖത്തിന് ഒരുങ്ങുകയാണ് മലാല. മാതാപിതാക്കള്‍ക്കൊപ്പം ഇപ്പോള്‍ ബര്‍മ്മയില്‍ താമസിക്കുന്ന മലാല ഉടന്‍ തന്നെ ഓക്‌സ്ഫഡിലെത്തും.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനെ എതിര്‍ത്ത താലിബാന്‍ ഭീകരര്‍ക്ക് കണ്ണിലെ കരടായിരുന്ന മലാലയെ 2012 ഒക്ടോബറില്‍ ഭീകരര്‍ സ്‌കൂള്‍ ബസില്‍ കയറി വെടി വെച്ചതില്‍ നിന്ന് തലയ്ക്കു ഗുരുതരമായ പരിക്കുകളോടെ ചികിത്സയില്‍ ആയിരുന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. സ്വാത് താഴ്വരയിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന കാര്യം മലാല ബ്ലോഗ് എഴുത്തിലൂടെ ലോകത്തെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഭീകരാക്രമണം നേരിടേണ്ടി വന്നത്. 2014-ല്‍ ഇന്ത്യക്കാരനായ കൈലാഷ് സത്യാര്‍ത്ഥിക്കൊപ്പം സമാധാനത്തിനുള്ള മൊബൈല്‍ സമ്മാനവും മലാലയെ തേടിയെത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: