കോര്‍ക്ക് മെറ്റേണിറ്റി ആശുപത്രിയിലെ കാത്തിരുപ്പ് രോഗികള്‍ക്ക് ആശ്വാസമൊരുക്കി ആരോഗ്യമന്ത്രി

കോര്‍ക്ക്: കോര്‍ക്ക് മെറ്റേണിറ്റി ആശുപത്രിയില്‍ കാത്തിരുപ്പ് തുടരുന്ന 4200 രോഗികള്‍ക്ക് പ്രതീക്ഷ നല്‍കിയിരിക്കുകയാണ് ഐറിഷ് ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ്. നാഷണല്‍ ട്രീറ്റ്മെന്റ് പര്‍ച്ചേഴ്സ് ഫണ്ടിന്റെയും, എച്ച്.എസ്.ഇ യുടെ വെയ്റ്റിങ് ലിസ്റ്റ് പദ്ധതി 2017-ഉം സമന്വയിപ്പിച്ച് ഡോക്റ്റര്‍മാരുടെ സേവന സമയം വര്‍ദ്ധിപ്പിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇത് കൂടാതെ പുതിയ ക്ലിനിക്കല്‍ ഡയറക്റ്ററേയും നിയമിച്ചിട്ടുണ്ട്. താത്കാലികമായ രോഗികളുടെ കാത്തിരിപ്പ് ഒഴിവാക്കാന്‍ ഈ നടപടി സഹായകമായേക്കും.

കോര്‍ക്ക് മെറ്റേണിറ്റി ആശുപത്രിയില്‍ കൂടുതല്‍ ഗൈനക്കോളജി വിദഗ്ദ്ധരെ നിയമിച്ചാല്‍ മാത്രമേ ഈ പ്രതിസന്ധിക്ക് സ്ഥിരമായ ഒരു പ്രതിവിധി ഉണ്ടാവുകയുള്ളു എന്നാണ് ഇവിടുത്തെ നിലവിലുള്ള ഡോക്ടര്‍മാരുടെ അഭിപ്രായം. കോര്‍ക്കിലെ വടക്ക്-പടിഞ്ഞാറില്‍ നിന്നുള്ള ഫൈന്‍ ഗേല്‍ ടി.ഡി എന്‍ട്രിയാസ് മോനിഹാന്‍ മന്ത്രിസഭയില്‍ കോര്‍ക്ക് ആശുപത്രിയിലെ ശോചനീയാവസ്ഥ ചര്‍ച്ച ചെയ്തതിന്റെ ഫലമാണ് ഈ താത്കാലിക തീരുമാനം. ഐറിഷ് പൊതുമേഖലാ ആശുപത്രിയില്‍ ജോലി ചെയ്യാന്‍ ഡോക്ടര്‍മാരും, നേഴ്സുമാരും താത്പര്യപെടാത്തതാണ് അയര്‍ലന്‍ഡ് ആശുപത്രിയിലെ ഇപ്പോഴുള്ള പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ടി.ഡി വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: