സോഷ്യല്‍ മീഡിയയിലൂടെ പരാതികള്‍ പറയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കരസേന മേധാവി

സോഷ്യല്‍മീഡിയ വഴി പരാതികള്‍ പറയുന്ന ജവാന്‍മാര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സൈനിക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ജവാന്‍മാര്‍ക്ക് കരസേനാ മേധാവിയുടെ മുന്നറിയിപ്പ്. അതിര്‍ത്തിയില്‍ നിലവാരം കുറഞ്ഞ ഭക്ഷണം നല്‍കുന്നുവെന്ന ബിഎസ്എഫ് ജവാന്റെ വീഡിയോ വൈറലായതിന് പിന്നാലെ മറ്റ് ചില സൈനികരുടെ പരാതികളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഈ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് കരസേനാ മേധാവിയുടെ മുന്നറിയിപ്പ്. സൈനികര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നേരായമാര്‍ഗ്ഗത്തിലൂടെയാണ് പരാതി നല്‍കേണ്ടതെന്നും സോഷ്യല്‍മീഡിയ വഴിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സൈനികര്‍ക്ക് അവരുടെ പരാതികള്‍ തന്നെ നേരിട്ട് അറിയിക്കാമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

-എംഎന്‍-

Share this news

Leave a Reply

%d bloggers like this: