സദാചാര ഗുണ്ടായിസം വീണ്ടും; മധ്യവയസ്‌കനെ നഗ്നനാക്കി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

തൃശൂര്‍: അഴീക്കോട് മധ്യവയസ്‌കനെ നഗ്‌നനാക്കി വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. അഴീക്കോട് സ്വദേശി സലാമിനെയൊണ് കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ സലാമിനെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസ്വാഭാവിക സാഹചര്യത്തില്‍ കണ്ടുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മണിക്കൂറുകള്‍ നീണ്ട വിചാരണക്കൊടുവില്‍ പൊലീസ് എത്തിയാണ് ഇയാളെ മോചിപ്പിച്ചത്.

മര്‍ദ്ദനമേറ്റ സലാമിന്റെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. മുഖത്ത് കമ്പികൊണ്ട് അടിച്ച് മുന്‍നിരയിലെ മൂന്ന് പല്ലുകള്‍ കൊഴിഞ്ഞുപോയിട്ടുണ്ട്. മുഖത്തും കണ്ണിലും പരിക്കേറ്റിട്ടുണ്ട്. ഒന്‍പതോളം പേര്‍ ചേര്‍ന്ന് രണ്ടു മണിക്കൂറോളം മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സലാം പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. സദാചാര പ്രശ്‌നമാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറയുന്നു. എന്നാല്‍ തന്നെ വിളിച്ചുകൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് സലാം പോലീസിനു നല്‍കിയ മൊഴി.

-എംഎന്‍-

Share this news

Leave a Reply

%d bloggers like this: