എയര്‍ ഏഷ്യയില്‍ 899 രൂപയ്ക്ക് പറക്കാം

മുംബൈ: ബജറ്റ് എയര്‍ലൈന്‍സ് സര്‍വീസായ എയര്‍ എഷ്യയില്‍ 899 രൂപയ്ക്ക് വിമാന ടിക്കറ്റുകള്‍. ജനുവരി 16 മുതല്‍ ജനുവരി 22 വരെയുള്ള കാലയളവില്‍ ഈ ഓഫര്‍ പ്രകാരം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. 2017 മെയ് 1 മുതല്‍ 2018 ഫെബ്രുവരി 6 വരെയാണ് യാത്ര സമയം.

തെരഞ്ഞെടുത്ത റൂട്ടുകളിലാണ് പുതിയ ഓഫര്‍ ലഭ്യമാവുക. ബംഗഌരു, ചണ്ഡീഗഡ്, ഗോവ, ഗുഹാവത്തി, ഹൈദരബാദ്, ഇംഫാല്‍, ജയ്പൂര്‍, കൊച്ചി, ന്യൂഡല്‍ഹി, പൂനെ, വിസാഗ്, എന്നവിടങ്ങളിലേക്കുള്ള സര്‍വീസുകളില്‍ പുതിയ ഓഫര്‍ ലഭ്യമാവും. ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ കടുത്ത മല്‍സരമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ബജറ്റ് എയര്‍ലൈനുകളാണ് പ്രധാനമായും മല്‍സര രംഗത്തുള്ളത്. ഇതിന്റെ ഭാഗമായി തന്നെയാണ് എയര്‍ എഷ്യയും ഇപ്പോള്‍ നിരക്കിളവുമായി രംഗത്തെത്തിയിട്ടുള്ളത്.

-എംഎന്‍-

Share this news

Leave a Reply

%d bloggers like this: