ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം; കണ്ണൂരില്‍ ഹര്‍ത്താല്‍, സംഘര്‍ഷം

കണ്ണൂര്‍: കലയുടെ കേളികൊട്ടുയര്‍ന്ന കണ്ണൂരില്‍ വീണ്ടും കൊലവിളി.
സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന കണ്ണൂര്‍ പോലീസ് ഗ്രൗണ്ടിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്്. അണ്ടല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

ജവഹര്‍ സ്‌റ്റേഡിയത്തിന് മുന്നില്‍ വെച്ചാണ് പ്രകടനമായെത്തിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞത്. പ്രവര്‍ത്തകര്‍ അക്രമാസക്തമായതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ശേഷം പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു.കടകളെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു. പ്രകോപിതരായ ബി.ജെ.പി പ്രവര്‍ത്തകര്‍ സമീപത്തെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അടിച്ചു തകര്‍ത്തു. സംഭവസ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിച്ചില്ല. കൂടുതല്‍ പോലീസ് സന്നാഹം സംഭവസ്ഥലത്തേക്ക് എത്തിയിട്ടുള്ളതായി ഐജി ദിനചന്ദ്ര കശ്യപ് അറിയിച്ചു.

ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികമാണ്. സന്തോഷിന്റെ പോസ്റ്റുമോര്‍ട്ടം പരിയാരം മെഡിക്കള്‍ കോളെജ് ആശുപത്രിയില്‍ നടക്കും.

കൊലയ്ക്ക് പിന്നില്‍ സി.പി.ഐ.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാല്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സി.പി.ഐ.എം. പ്രതികരിച്ചു. സ്‌കൂള്‍ കലോല്‍സവ നടത്തിപ്പിനെ തടയില്ലെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം അറിയിച്ചിരുന്നെങ്കിലും കലോല്‍സവത്തിനെത്തിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ദേശീയപാതയില്‍ തടഞ്ഞത് ആശങ്കയുണ്ടാക്കി. കടകള്‍ അടഞ്ഞുകിടക്കുകയാണെങ്കിലും സ്വകാര്യ വാഹനങ്ങള്‍ മിക്കയിടങ്ങളിലും സര്‍വീസ് നടത്തുന്നുണ്ട്.

-എംഎന്‍-

Share this news

Leave a Reply

%d bloggers like this: