യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് യുകെ വീസ എളുപ്പമാകില്ല

ലണ്ടന്‍: ബ്രെക്‌സിറ്റ് നടപ്പായിക്കഴിഞ്ഞാല്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് ബ്രിട്ടീഷ് വീസ ലഭിക്കാന്‍ പ്രത്യേക ഇളവൊന്നും ലഭിക്കില്ലെന്ന് തെരേസ മേ. യൂറോപ്യന്‍ യൂണിയനുള്ളില്‍ നിന്നുള്ളവര്‍ക്ക് വീസ ഇളവുകള്‍ ലഭിക്കുമോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി.

യൂറോപ്പിനു പുറത്തുനിന്നുള്ളവരുടെ കുടിയേറ്റമായിരുന്നില്ല, ഉള്ളില്‍നിന്നുള്ളവരുടെ അനിയന്ത്രിത കുടിയേറ്റമായിരുന്നു ബ്രെക്‌സിറ്റിലേക്കു നയിച്ചത്. യൂറോപ്യന്‍ യൂണിയന്‍ കോടതി ബ്രിട്ടീഷ് നിയമങ്ങളെ അട്ടിമറിക്കുന്നു എന്നതിനൊപ്പം കുടിയേറ്റത്തിന്റെ നിയന്ത്രണം ദേശീയ സര്‍ക്കാരിന്റെ കൈയിലല്ല എന്നതും ബ്രെക്‌സിറ്റ് വോട്ടെടുപ്പില്‍ മുഖ്യ വിഷയമായിരുന്നു.

ഇതിലുള്ള ജനവികാരമാണ് ഹിതപരിശോധനാ ഫലത്തില്‍ പ്രതിഫലിച്ചത്. ഇതു നടപ്പാക്കുകയാണ് തന്റെ കര്‍ത്തവ്യമെന്നും തെരേസ മേ വിശദീകരിച്ചു.

 

Share this news

Leave a Reply

%d bloggers like this: