അയര്‍ലണ്ടിലെ ഭൂരിഭാഗം പ്രൈമറി സ്‌കൂളുകളിലും മനോരോഗ വിദഗ്ദ്ധരുടെ സേവനങ്ങള്‍ ലഭ്യമല്ലെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: രാജ്യത്തെ ഭൂരിഭാഗം വരുന്ന പ്രൈമറി സ്‌കൂളുകളില്‍ മനോരോഗ വിദഗ്ദ്ധരുടെ സേവനങ്ങള്‍ ലഭ്യമല്ലാത്തത് കുട്ടികളുടെ മാനസിക ആരോഗ്യത്തെ സാരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കോ-ലോത്തില്‍ 75% സ്‌കൂളുകളിലും കോ-മീത്തില്‍ 60 ശതമാനവും പരിശീലവം സിദ്ധിച്ച സൈക്കോളജിസ്റ്റുകളുടെ സേവനം കുട്ടികള്‍ക്ക് ലഭിക്കുന്നില്ല. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ എഡ്ജ്യുക്കേഷണല്‍ സൈക്കോളജിക്കല്‍ സര്‍വീസ് പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്.

കോര്‍ക്കില്‍ 360 സ്‌കൂളുകളിലും, ഡബ്ലിനില്‍ 321 സ്‌കൂളുകളിലും മനഃശാസ്ത്രജ്ഞരുടെ കൗണ്‍സിലിംഗ് സേവനങ്ങള്‍ കാര്യക്ഷമമല്ല. മനഃശാസ്ത്ര സേവനങ്ങള്‍ ലഭിക്കാത്ത സ്‌കൂളുകളില്‍ അത് ഉടന്‍ തന്നെ ലഭ്യമാക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രട്ടന്‍ വയ്ക്തമാക്കി. സ്‌കൂളുകളില്‍ മനഃശാസ്ത്രജ്ഞരുടെ ഒഴിവുകള്‍ നികത്താനുള്ള റിക്രൂട്‌മെന്റ് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. വീടുകളില്‍ ഒറ്റപ്പെട്ടു വളരുന്ന കുട്ടികള്‍ മാനസിക സംഘര്‍ഷങ്ങളില്‍ പോരാടുന്നത് ഒഴിവാക്കാനും, പണകാര്യങ്ങളില്‍ പ്രൈമറി തലത്തില്‍ തന്നെ പ്രോത്സാഹനം നല്‍കാനും കൗണ്‍സിലിംഗ് സൗകര്യങ്ങള്‍ അത്യാവശ്യമാണെന്ന് രക്ഷിതാക്കളും ആവശ്യപ്പെട്ടു വരികയാണ്.

Share this news

Leave a Reply

%d bloggers like this: