ഐറിഷ് സ്ത്രീ സമൂഹം നേരിടുന്ന വെല്ലുവിളികളെ അരങ്ങിലെത്തിച്ച് ഹാര്‍ട്ട്ബ്രേക്ക്

ഡബ്ലിന്‍: ആധുനിക ഐറിഷ് സ്ത്രീ സമൂഹം നേരിടുന്ന ദുരവസ്ഥയുടെ നേര്‍ക്കാഴ്ചകളുമായി ഒരുക്കിയ ‘ഹാര്‍ട്ട്ബ്രേക്ക്’ എന്ന ഹ്രസ്വ ചിത്രത്തിന് അയര്‍ലണ്ടില്‍ വന്‍ വരവേല്‍പ്. താല സ്വദേശി ഇമറ്റ് കിര്‍വാന്റെ രചനയില്‍ ഡേവ് ടിനാന്‍ സംവിധാനം ചെയ്ത് മൈക്കല്‍ ഡോണി നിര്‍മ്മിക്കുന്ന ചിത്രം സ്ത്രീ സമൂഹം നേരിടുന്ന വെല്ലുവിളികളെ വളരെ മനോഹരമായി ആവിഷ്‌കരിച്ചിരിക്കുകയാണ്.

സ്വന്തം കുഞ്ഞിനെ വളര്‍ത്താന്‍ കഷ്ടപ്പെടുന്ന ഐറിഷ് വനിതയെ കേന്ദ്ര കഥാപാത്രമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സ്ത്രീ സമൂഹം ഒരേ സമയം പല റോളുകള്‍ അസാമാന്യമായി കൈകാര്യം ചെയ്യുന്ന രംഗങ്ങള്‍ പ്രേക്ഷക മനസ്സിനെ അങ്ങേയറ്റം ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഓണ്‍ലൈനില്‍ വന്‍ പ്രതീകരണം നേടി ഈ ഹ്രസ്വ ചിത്രം മുന്നേറുകയാണ്. പ്രതിസന്ധികളെ കൈകാര്യം ചെയ്യുന്ന സ്ത്രീ സമൂഹത്തിനു ഐറിഷുകാര്‍ ഏറെ പ്രാധാന്യം നല്‍കിയതിന്റെ സന്തോഷത്തിലാണ് ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍.

Share this news

Leave a Reply

%d bloggers like this: