യൂണിയന്‍ ബജറ്റ്: കേരളത്തിന് നിരാശ, ഇത്തവണയും എയിംസ് ഇല്ല; ആരോഗ്യമേഖലയ്ക്ക് എന്തൊക്കെ ?

ആരോഗ്യമേഖലയ്ക്ക് 2017ലെ യൂണിയന്‍ ബജറ്റില്‍ കാര്യമായൊന്നുമില്ല. ഈ മേഖലയ്ക്ക് തികച്ചും സമ്മിശ്രമായ ഒരു ബജറ്റായിരുന്നു ഇത്തവണത്തേത്. ബജറ്റില്‍ സംസ്ഥാന ആരോഗ്യമേഖല പ്രതീക്ഷിച്ച ഒരു സുപ്രധാന കാര്യമായിരുന്നു കേരളത്തിന് ഇത്തവണ എയിംസ് അനുവദിക്കുമെന്നത്. എന്നാല്‍ ഇക്കുറിയും കേരളത്തിന് എയിംസ് അനുവദിച്ചില്ല. കേരളത്തെ സംബന്ധിച്ച് ഇത് നിരാശയുണ്ടാക്കുന്ന ഒന്നാണ്. ഝാര്‍ഖണ്ഡിനും ഗുജറാത്തിനുമാണ് ഇക്കുറി ബജറ്റില്‍ എയിംസ് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിന് എയിംസ് അനുവദിക്കാമെന്ന് 2015ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് ഇതിനെക്കുറിച്ചുളള ചര്‍ച്ചകള്‍ ഒന്നും തന്നെ നടന്നില്ല. എയിംസെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് അറിയിച്ച് കൊണ്ട് കഴിഞ്ഞ ഡിസംബറില്‍ കേന്ദ്ര ആരോഗ്യമന്ത്രി മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. എയിംസ് നിര്‍മ്മിക്കാനായുളള സ്ഥലം ലഭ്യമാക്കുന്നതില്‍ സംസ്ഥാന സംസ്ഥാന സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്നായിരുന്നു ഇതിന് കേന്ദ്രം നല്‍കിയ വിശദീകരണം. എന്നാല്‍ കിനാലൂര്‍, നെയ്യാറ്റിന്‍കര, എറണാകുളത്ത് എച്ച്.എം.ടിയുടെ സ്ഥലം എന്നിവ എയിംസിനായി നിര്‍ദ്ദേശിച്ചിരുന്നതായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു.

കരിമ്പനി, കുഷ്ഠരോഗം, ടി.ബി എന്നീ രോഗങ്ങള്‍ 2018ഓടെ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായുളള നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റിലി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.

പ്രായമായവര്‍ക്ക് ചികിത്സാ സൗകര്യം ലഭ്യമാക്കാന്‍ ആധാര്‍ അധിഷ്ടിത ആരോഗ്യകാര്‍ഡ് അനുവദിക്കുമെന്ന പ്രഖ്യാപനം ബജറ്റില്‍ ഉണ്ടായി. ജീവന്‍രക്ഷാ മരുന്നുകളുടെ വില കുറയ്ക്കാനുളള തീരുമാനവും ഈ മേഖലയ്ക്ക് ആശ്വാസം നല്‍കുന്നതാണ്. ഗ്രാമീണ മേഖലയില്‍ മികച്ച ആരോഗ്യ സേവനം ലഭ്യമാക്കുന്നതിനായി ഹെല്‍ത്ത് വെല്‍നെസ്സ് കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും ഇതോടൊപ്പം 2020തോടെ മാതൃ-ശിശുമരണനിരക്ക് 100 ആയി കറയ്ക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്.

രാജ്യത്തെ ആശു്പത്രികളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്റെ മെഡിക്കല്‍ ബിരുദാനന്തര ബിരുദമായ ഡിപ്ലോമേറ്റ് നാഷണല്‍ ബോര്‍ഡ് (ഡി.എന്‍.ബി) കോഴ്‌സുകള്‍ ആരംഭിക്കുമെന്നും പരാമര്‍ശമുണ്ട്.

Share this news

Leave a Reply

%d bloggers like this: