ടേക്ക് ഓഫിന് ഒരുങ്ങിയ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് യാത്രക്കാരന്‍ പരിഭ്രാന്തി പരത്തി

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ നിന്ന് പറക്കാന്‍ ഒരുങ്ങിയ ഇന്‍ഡിഗോ 6 ഇ 4134 നമ്പര്‍ വിമാനത്തില്‍ യാത്രക്കാരന്റെ അപ്രതീക്ഷിത പെരുമാറ്റം മറ്റ് വിമാന യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. മുംബൈയില്‍ നിന്നും ചണ്ടീഗഡ്-ലേക്ക് പോകാന്‍ തയ്യാറെടുത്ത ഇന്‍ഡിഗോ വിമാനത്തിലെ 12 സി സീറ്റിലെ യാത്രക്കാരന്‍ പെട്ടെന്ന് എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിക്കുകയും തൊട്ടടുത്ത സീറ്റിലെ യാത്രക്കാരന് പരുക്കേല്‍ക്കുകയും ചെയ്തതാണ് മറ്റു യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയത്.

ഇന്നലെ മുംബൈ യില്‍ നിന്ന് 176 യാത്രക്കാരുമായി പറക്കാന്‍ തുടങ്ങിയ വിമാനം സംഭവത്തെ തുടര്‍ന്ന് രണ്ടര മണിക്കൂര്‍ വൈകി. വിചിത്രമായ സ്വഭാവരീതിയില്‍ സംശയം തോന്നിയ ഇയാളെ ഒടുവില്‍ എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗത്തിന് കൈമാറുകയായിരുന്നു. വിമാനത്തിനുള്ളില്‍ സംഭവിച്ച ഗൗരവപൂര്‍വ്വമുള്ള ഈ സുരക്ഷാ വീഴ്ചയില്‍ അന്വേഷണം ആരംഭിച്ചതായി എയര്‍ലൈന്‍ കേന്ദ്രങ്ങള്‍ അറിയിച്ചിട്ടുണ്ട്. വിമാനം വൈകിയതില്‍ മറ്റു യാത്രക്കാര്‍ക്ക് അനുഭവപ്പെട്ട അസൗകര്യത്തിന് ഇന്‍ഡിഗോ ക്ഷമ ചോദിക്കുകയും ചെയ്തു.

ഡി കെ

Share this news

Leave a Reply

%d bloggers like this: