നെഹ്റു കോളേജിലെ വിദ്യാര്‍ത്ഥി സമരം ഉടമ്പടി കരാറിന്മേല്‍ ഒത്തുതീര്‍പ്പിലെത്തി

തൃശ്ശൂര്‍: തൃശ്ശൂര്‍ പാമ്പാടി കോളേജിലെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട സമരങ്ങള്‍ ഒത്തുതീര്‍പ്പിലെത്തി. വെള്ളിയാഴ്ച മുതല്‍ കോളേജ് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. കളക്ടര്‍ യോഗത്തിലാണ് വിദ്യാര്‍ത്ഥികള്‍ വിളിച്ചുചേര്‍ത്ത സമരം അവസാനിപ്പിക്കാന്‍ തയ്യാറായത്.

ജിഷ്ണുവിന്റെ മരണത്തിന് കാരണക്കാരെന്നു പറയപ്പെടുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചു. പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ഒളിവിലായതിനെ തുടര്‍ന്ന് ഇവരെ പിടികൂടാന്‍ പൊലീസിന് കഴിയാതിരിക്കുകയായിരുന്നു. ജിഷ്ണുവിന്റെ മരണത്തിനു ശേഷം ഇതുവരെ കോളേജ് തുറന്നു പ്രവര്‍ത്തിച്ചിരുന്നില്ല.

ജിഷ്ണുവിന്റെ മരണത്തില്‍ അന്വേഷണം നടത്താന്‍ കോളേജില്‍ നടന്ന സമര പരിപാടികളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാനേജ്മെന്റിന്റെ പ്രതികാര നടപടികള്‍ ഉണ്ടാവില്ലെന്ന് കളക്ടര്‍ ഉറപ്പു നല്‍കിയതായി സമരത്തിലുണ്ടായിരുന്ന വിദ്ധ്യാര്‍ത്ഥികള്‍ അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: