ലിംഗനിര്‍ണ്ണയ പരസ്യങ്ങള്‍ വേണ്ട: ഗൂഗിളിനും യാഹുവിനും സുപ്രീം കോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: വെബ്സൈറ്റുകളില്‍ നിന്നും ലിംഗ നിര്‍ണ്ണയ പരസ്യങ്ങള്‍ മാറ്റാന്‍ ഗൂഗിളിനും യാഹുവിനും മൈക്രോസോഫ്റ്റ് ഇന്ത്യന്‍ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ലിംഗ നിര്‍ണ്ണയം നടത്തുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം കുറ്റകരമാണെന്നും കോടതി നിരീക്ഷിച്ചു. വെബ്സൈറ്റുകളില്‍ പരസ്യം പ്രദര്‍ശിപ്പിക്കാന്‍ ഇത്തരം കമ്പനികള്‍ക്ക് അധികാരമുണ്ടെങ്കിലും ഇന്ത്യന്‍ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് ഇതെന്നും കോടതി അഭിപ്രായപ്പെടുന്നു.

ജനിക്കാനിരിക്കുന്ന കുട്ടി ആണാണോ, പെണ്ണാണോ എന്ന് പരിശോധനകള്‍ നടത്തുന്നത് കുറ്റകരമാണ് എന്നിരിക്കെ ഇത്തരം വെബ്സൈറ്റുകള്‍ കേന്ദ്രീകരിച്ചുള്ള പരസ്യവും ഈ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി സൂണ്ടികാണിച്ചു. ഇന്റര്‍നെറ്റിലൂടെ ഇത്തരം പരസ്യങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത് ചൂണ്ടിക്കാട്ടിയ പൊതു താത്പര്യ ഹര്‍ജ്ജി പരിഹരിക്കവെയാണ് കോടതിയുടെ അടിയന്തര ഉത്തരവ്. 48 മണിക്കൂറിനുള്ളില്‍ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ പരസ്യം നീക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: