ഡബ്ലിനിലെ കുട്ടികളുടെ ആശുപത്രി ബ്ലാഞ്ചസ്ടൗണില്‍ പണിയണമെന്ന് ആവശ്യം. സെന്റ്.ജയിംസ് ഒഴിവാക്കിയേക്കും?

 
ഡബ്ലിന്‍:തിരക്ക് പിടിച്ച സെന്റ്.ജയിംസ് ആശുപത്രി ഭാഗത്ത് നിന്നും കുട്ടികളുടെ ആശുപത്രി പണിയുന്നത് അകലെയാകണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യത്തിന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ അംഗങ്ങളും പിന്തുണയ്ക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന സംഘടനയാണ് ഈ ആവശ്യവുമായി ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. കുട്ടികളുമായി ഡബ്ലിന്‍ നഗരത്തിന് പുറത്ത് നിന്ന് എത്തുന്നവര്‍ക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ക്കൊപ്പം ഇവിടെ ആശുപത്രി നിര്‍മ്മിച്ചാല്‍ ഉണ്ടാകാവുന്ന അധിക ചിലവും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാല്‍ ആശുപത്രി ബ്ലാഞ്ചസ്ടൗണ്‍ ഭാഗത്തുള്ള കൊണോലി സൈറ്റിലേയ്ക്ക് ആശുപത്രി സ്ഥാപിക്കുകയാണെങ്കില്‍ ഇവിടെയ്ക്ക് എം 50 വഴി വേഗത്തില്‍ നഗരത്തിന് വെളിയില്‍ ഉള്ളവര്‍ക്കും എത്താനാകും എന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള തലത്തില്‍ ശിശു രോഗ ആശുപത്രിക്ക് 1 മില്യണ്‍ ഒരു കിടക്കയ്ക്ക് എന്ന നിലയില്‍ സ്ഥാപിക്കാനാവുമ്പോള്‍, 3 ദശലക്ഷം എന്ന നിരക്കില്‍ ജയിംസ് ആശുപത്രിയില്‍ 300 ദശലക്ഷം മുടക്കി ആശുപത്രി നിര്‍മ്മിക്കുന്നതിനേയും ഇവര്‍ എതിര്‍ക്കുന്നു.

Share this news

Leave a Reply

%d bloggers like this: