കരീബിയന്‍ കടലിലെ ചുവന്ന മുത്ത് തേടിയുള്ള ഐറിഷ് പ്രസിഡന്റിന്റെ യാത്ര ചരിത്രം കുറിക്കാന്‍

ഹവാന: എട്ട് ദിവസം നീളുന്ന തന്റെ തെക്കന്‍ അമേരിക്കന്‍ യാത്രയില്‍ പെറു, കൊളംബിയ രാജ്യങ്ങlള്‍ സന്ദര്‍ശിച്ച അയര്‍ലന്‍ഡ് പ്രസിഡന്റ് മൈക്കിള്‍ ഡി. ഹിഗ്ഗിന്‍സ് ക്യൂബയിലെത്തി. ക്യൂബ സന്ദര്‍ശിക്കുന്ന ആദ്യ ഐറിഷ് പ്രസിഡന്റ് എന്ന പേരും ഹിഗ്ഗിന്‍സിന്റെ പേരില്‍ കുറിക്കപെടും. ക്യൂബന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത ഐറിഷ് പ്രസിഡന്റ് ക്യൂബയുടെ ഇപ്പോഴത്തെ ഭരണാധികാരിയായ റോള്‍ കാസ്‌ട്രോയുടെ ക്ഷണം സ്വീകരിച്ചാണ് ഈ ദ്വീപിലെത്തിയത്.

ക്യൂബയുടെ ആരോഗ്യ മേഖലയിലെ ലോകനിലവാരത്തിലുള്ള നേട്ടങ്ങളും, ദാരിദ്രവും സാമ്പത്തിക അസമത്വങ്ങളും കുറഞ്ഞു വരുന്ന ക്യൂബന്‍ സമൂഹം തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഒരുപടി മുന്നില്‍ നില്‍ക്കുന്നുവെന്ന് ഹിഗ്ഗിന്‍സ് അഭിപ്രായപെട്ടു. 100 ശതമാനം സാക്ഷരതാ കൈവരിച്ച ഈ രാജ്യത്തെ അഭിനന്ദിക്കാനും ഐറിഷ് പ്രസിഡന്റ് മറന്നില്ല.

ഫിദല്‍ തുടങ്ങിവെച്ച മുന്നേറ്റങ്ങള്‍ ക്യൂബയെ വളര്‍ത്തിയതോടൊപ്പം സിവില്‍ സമൂഹത്തിന്റെ സ്വാതന്ത്ര്യ നിഷേധം ക്യൂബയെപ്പോലുള്ള കമ്മ്യൂണിസ്റ്റ് രാജ്യത്തിന് ചേര്‍ന്നതല്ലെന്ന കാര്യവും വ്യക്തമാക്കി. അയര്‍ലന്‍ഡിലെ ഫിയനാഫോള്‍ ഉള്‍പ്പെടെയുള്ള ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രസിഡന്റിന്റെ ക്യൂബന്‍ സന്ദര്‍ശനത്തിന് വിമര്‍ശനമുന്നയിച്ചു തുടങ്ങിയിട്ടുണ്ട്. ഫിദല്‍ കാസ്‌ട്രോയുടെ മരണ വിവരം അറിഞ്ഞ് അനുശോധനം രേഖപ്പെടുത്തിയ ഐറിഷ് പ്രസിഡന്റിനെതിരെ ഒരു വിഭാഗം രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: