സിസ്റ്റര്‍സിയന്‍ ബോര്‍ഡിങ് സ്‌കൂള്‍ ഇനി ഓര്‍മ്മ മാത്രം

ഡബ്ലിന്‍; 112 വര്‍ഷത്തെ പാരമ്പര്യം അവസാനിപ്പിച്ച് കോ ഓഫാലിയിലുള്ള സിസ്റ്റര്‍സിയന്‍ ബോയ്‌സ് ബോര്‍ഡിങ് സ്‌കൂള്‍ അടച്ചുപൂട്ടാനൊരുങ്ങുന്നു. ഈ വര്‍ഷത്തെ ജൂനിയര്‍ സെര്‍ട്ട് പരീക്ഷ സ്‌കൂള്‍ ചരിത്രത്തിന്റെ അവസാന പരീക്ഷയായി മാറും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ബോര്‍ഡിങ് സ്‌കൂളില്‍ ചേരാനെത്തുന്നവരുടെ എണ്ണം 45 ശതമാനത്തോളം കുറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞതോടെ സ്‌കൂള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട് വരികയായിരുന്നു.

ഐറിഷ് വിദ്യാര്‍ത്ഥികളും വിദേശ വിദ്യാര്‍ത്ഥികളുമടക്കം 167 കുട്ടികള്‍ മാത്രമേ ഇപ്പോള്‍ പഠിക്കുന്നുള്ളുവെന്നു പ്രിന്‍സിപ്പല്‍ റിച്ചാര്‍ഡ് പെര്‍സെല്‍ അറിയിച്ചു. ഐറിഷ് പ്രധാനമന്ത്രി ബ്രിയാന്‍ കോവന്‍, ഉപ പ്രധാനമന്ത്രി ഡിക് സ്പിങ്, വിദേശകാര്യ മന്ത്രി ഡേവിഡ് ആന്‍ഡ്രുസ് തുടങ്ങിയ മുന്‍ മന്ത്രിമാര്‍ പഠനം നടത്തിയ അയര്‍ലണ്ടിന്റെ ചരിത്രമുറങ്ങുന്ന സ്‌കൂള്‍ ആണ് വിദ്യാര്‍ത്ഥികള്‍ കുറഞ്ഞത് കാരണം അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നത്.

എ എം

Share this news

Leave a Reply

%d bloggers like this: