ബാങ്ക് ഓഫ് അമേരിക്ക അയര്‍ലണ്ടില്‍ വ്യാപിക്കുന്നതോടൊപ്പം തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കും

അമേരിക്കന്‍ ബാങ്കിങ് മേഖലയിലെ ഭീമന്മാരായ ബാങ്ക് ഓഫ് അമേരിക്ക ഡബ്ലിനില്‍ പ്രവര്‍ത്തന മേഖല വ്യാപിപ്പിക്കാനൊരുങ്ങുന്നു. ഇതോടൊപ്പം നൂറോളം തൊഴിലവസരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. ബാങ്കിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത് ബാങ്കിങ് മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് ബാങ്കിന്റെ അയര്‍ലണ്ട് കൂട്ടായ്മയായ മെറിന്‍ ലിഞ്ച് ഇന്റ്റര്‍നാഷണല്‍ ബാങ്ക് അറിയിച്ചു.

ലണ്ടനിലും പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്ന ബാങ്ക് പക്ഷെ യുകെയിലെ കാലാവധി കഴിഞ്ഞ് ഈ വര്‍ഷത്തോടെ അയര്‍ലണ്ടില്‍ സജീവ സാന്നിധ്യമാവുമെന്നാണ് വാര്‍ത്തകള്‍. 2013 ല്‍ ബാങ്ക് ഓഫ് അയര്‍ലന്റിനെക്കാള്‍ മൂന്നിരട്ടി ആസ്തിയുള്ള അമേരിക്കന്‍ ബാങ്ക് യു.എസിലെ രണ്ടാമത്തെ വലിയ മൂലധന നിക്ഷേപമുള്ള ബാങ്കാണ്.

ലിപാഡ്‌സ് ടൗണിലും ഹാച്ച് സ്ട്രീറ്റിലും ബ്രാഞ്ചുള്ള ഈ ബാങ്കില്‍ എഴുന്നൂറോളം അയര്‍ലന്റുകാര്‍ ജോലിചെയ്തു വരികയാണ്. ബ്രക്സിറ്റ് നിയമങ്ങള്‍ കടുത്തതോടെ രാജ്യം വിടുന്ന ലണ്ടന്‍ ബിസിനസ്സ് ഗ്രുപ്പുകളില്‍പെട്ട ബാങ്ക് ഓഫ് അയര്‍ലണ്ട് ലണ്ടന്‍ വിടുന്നതിന്റെ ഔദ്യോഗിക കാരണങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

 

 
എ എം

Share this news

Leave a Reply

%d bloggers like this: