മരതക ദ്വീപില്‍ വസന്തമെത്തി; അയര്‍ലണ്ടിലെ കാലാവസ്ഥ സാധാരണ നിലയിലേക്ക്

വസന്തകാലത്തിന്റെ ഊഷ്മളത അയര്‍ലണ്ട് തീരത്തുമെത്തി. കനത്ത മഴയും കാറ്റും ജനജീവിതം ദുസ്സഹഹമാക്ക്കിയപ്പോള്‍ തെളിഞ്ഞ ആകാശത്തിലേക്ക് ഈ ദ്വീപ് കണ്‍തുറക്കുകയാണിപ്പോള്‍. ഉയര്‍ന്ന താപനില പതിനഞ്ച് ഡിഗ്രിയിലെത്തി നില്‍ക്കുമ്പോള്‍ ശരാശരി താപനില 10 ഡിഗ്രിക്കും 13 ഡിഗ്രിക്കും ഇടയിലാണ്.

വരണ്ട കാലാവസ്ഥയില്‍ പ്രവേശിച്ച രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കുറഞ്ഞു വരുന്നുണ്ട്. താപനില ഒന്‍പത് ഡിഗ്രി സെല്‍ഷ്യസില്‍ താഴാന്‍ സാധ്യതയില്ലെന്ന് മെറ്റ് ഐറാന്‍ അറിയിച്ചു. തെക്ക് പടിഞ്ഞാറ് നിന്നും വീശുന്ന ഇളം കാറ്റ് ഒഴിച്ചാല്‍ രൂക്ഷമായ കാലാവസ്ഥ പ്രശ്‌നങ്ങളാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. അതിരാവിലെയും അര്‍ദ്ധ രാത്രിയിലും നേരിയ മഞ്ഞ് വീഴ്ചയും ചാറ്റല്‍ മഴയും മാറ്റിനിര്‍ത്തിയാല്‍ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും ഈ ആഴ്ച ഉണ്ടാവുക.

 

 

എ എം

Share this news

Leave a Reply

%d bloggers like this: