ഇനി കോര്‍ക്കില്‍ നിന്നും യുഎസിലേക്ക് യഥേഷ്ടം പറക്കാം

യുഎസിന്റെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഔദ്യോഗിക രേഖകള്‍ തയ്യാറാക്കിയതോടെ കോര്‍ക്കില്‍ നിന്നും യുഎസ്സിലേക്കുള്ള യാത്രാമാര്‍ഗം ശരിയാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. നോര്‍വീജിയന്‍ എയര്‍ ഇന്റ്റര്‍നാഷണലിന്റെ സെക്ഷന്‍ 129 പ്രകാരമുള്ള അപേക്ഷ പരിഗണിച്ചതോടെ കോര്‍ക്ക്-യുഎസ് യാത്രയ്ക്കുള്ള ടിക്കറ്റ് വിതരണം ആരംഭിച്ചു.

60 ദിവസത്തെ കൂള്‍ ഓഫ് ടൈം അവസാനിച്ചതോടെ ട്രാന്‍സ് അറ്റ്‌ലാന്റിക്ക് യാത്ര യാഥാര്‍ഥ്യമാവുമെന്ന് ഉറപ്പായിരുന്നു. കോര്‍ക്കില്‍ നിന്നും ബോസ്റ്റണിലേക്ക് യാത്ര ആരംഭിക്കുന്ന നോര്‍വീജിയന്‍ വിമാനം ബോസ്റ്റണിന് 112 കിലോ.മീ തെക്കുള്ള വാര്‍വിക്കിലെ ടി.എഫ് ഗ്രീന്‍ എയര്‍പോര്‍ട്ടിലായിരിക്കും ഇറങ്ങുക.

ഷാനോന്‍, ഡബ്ലിന്‍, ബെല്‍ഫാസ്റ്റ് വിമാനത്താവളങ്ങളില്‍ നിന്നും യുഎസിലേക്ക് റൂട്ട് പ്ലാന്‍ ചെയുന്ന നോര്‍വീജിയന്‍ എയര്‍ അടുത്ത വര്‍ഷത്തോടെ കോര്‍ക്ക്-ന്യൂയോര്‍ക്ക് യാത്രയും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. യാത്ര നിരക്ക് കുറച്ചുകൊണ്ടുള്ള നോര്‍വീജിയന്‍ യാത്രയ്ക്ക് അയര്‍ലണ്ടില്‍ വന്‍ സ്വീകാര്യത ലഭിച്ചു കഴിഞ്ഞു. ടൂറിസം മേഖലയിലെ വളര്‍ച്ച ഇരട്ടിയിലധികം വളര്‍ത്താന്‍ കഴിയുന്ന അമേരിക്കന്‍ യാത്ര അയര്‍ലണ്ടിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: