ആശുപത്രികളില്‍ നിന്നും ചികിത്സ കഴിഞ്ഞ് പോകുന്നവര്‍ക്ക് തല ചായ്ക്കാന്‍ ഒരിടമില്ലെങ്കില്‍ എന്ത് ചെയ്യും ?

ഡബ്ലിന്‍ : വിവിധ ആശുപത്രികളില്‍ നിന്നും കഴിഞ്ഞ വര്‍ഷം ചികിത്സ കഴിഞ്ഞിറങ്ങിയ എഴുന്നൂറോളം പേര്‍ക്ക് പോകാന്‍ ഒരിടം ഇല്ലായിരുന്നുവെന്ന് ഡബ്ലിന്‍ റീജിയന്‍ ഹോംലെസ്സ് എക്‌സികുട്ടീവിന്റെ പഠന റിപ്പോര്‍ട്ട്. തെക്കന്‍ ഡബ്ലിനിലെ സെന്റ് ജെയിംസ് ആശുപത്രി, മീറ്റര്‍ ആശുപത്രി തുടങ്ങിയവയില്‍ നിന്ന് ചികിത്സ കഴിഞ്ഞിറങ്ങിയ ഭാവനരഹിതരായവര്‍ ആശുപത്രിവിട്ട ശേഷം താത്കാലിക സോഷ്യല്‍ ഹൌസിങ് യൂണിറ്റിലേക്ക് മാറുകയായിരുന്നു.

സ്വന്തമായി ഭവനമില്ലാത്തവര്‍ ആശുപത്രികളില്‍ തന്നെ തുടരുന്നത് മറ്റ് രോഗികള്‍ക്ക് കിടക്ക ലഭിക്കാന്‍ കാലതാമസം നേരിടേണ്ടി വരുന്നു. താമസ സൈകര്യം ലഭ്യമാകുന്നതുവരെ ഇവര്‍ ആശുപത്രികളില്‍ തുടരുന്നത് തിരക്ക് വര്‍ദ്ധിക്കാന്‍ പ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു.

കുട്ടികള്‍ക്ക് വേണ്ടിയുള്ള ക്രംലിനിലെ ഔര്‍ ലേഡീസ് ആശുപത്രി, ടെമ്പിള്‍ സ്ട്രീറ്റ്, നാഷണല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍, എന്നിവിടങ്ങളിലും ആശുപത്രികളില്‍ തങ്ങുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഗുരുതര രോഗങ്ങളുള്ളവരും ഇക്കൂട്ടത്തില്‍ പെടുന്നു. പ്രത്യേക പരിഗണന ആവശ്യമുള്ള രോഗികള്‍ എത്തിയതോടെ സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് ജോലി ഭാരം വര്‍ദ്ധിച്ചിരിക്കുകയാണ് . ചികിത്സ പൂര്‍ത്തിയാക്കുന്ന പക്ഷം ഇവരെ എമര്‍ജന്‍സി ഹൌസിങ്ങിലേക്ക് മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്.

Share this news

Leave a Reply

%d bloggers like this: