സ്വര്‍ണ്ണം വാങ്ങാന്‍ ഇനി അധിക നികുതി ഈടാക്കേണ്ടി വരും

രണ്ട് ലക്ഷത്തിലധികം രൂപ പണമായി നല്‍കി സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിയാല്‍ ഇനി മുതല്‍ ഒരു ശതമാനം ടിഡിഎസ് ഈടാക്കും. എന്നാല്‍ നിലവില്‍ അഞ്ച് ലക്ഷത്തിന് മുകളില്‍ സ്വര്‍ണ്ണം വാങ്ങുമ്പോഴാണ് ടിഡിഎസ് നല്‍കേണ്ടത്. ഏപ്രില്‍ ഒന്നുമുതലാണ് ടിഡിഎസ് ഈടാക്കിത്തുടങ്ങുക.

ഇതിന് പുറമേ മൂന്ന് ലക്ഷത്തിലധികം വരുന്ന തുക കറന്‍സിയായി സ്വീകരിക്കുന്നതിനും ഏപ്രില്‍ ഒന്ന് മുതല്‍ നിയന്ത്രണമുണ്ടായിരിക്കും. 2017ലെ ധനകാര്യ ബില്‍ പാസാകുന്നതോടെയാണ് ആഭരണങ്ങള്‍ ഒരു ശതമാനം ടിഡിഎസ് നല്‍കേണ്ട വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുക. മൂന്ന് ലക്ഷത്തില്‍ അധികമുള്ള കറന്‍സിയായി ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് അരുണ്‍ ജയ്റ്റ്ലിയുടെ ധനകാര്യ ബജറ്റില്‍ നിര്‍ദേശമുണ്ടായിരുന്നു.

രണ്ട് ലക്ഷത്തിന് മുകളില്‍ വിലയുള്ള സാധനങ്ങള്‍ പണം നല്‍കി വാങ്ങുമ്പോള്‍ വാങ്ങുമ്പോള്‍ ഒരു ശതമാനം ടിഡിഎസ് ഏര്‍പ്പെടുത്തുന്നതിന് നിലവില്‍ ആദായനികുതി നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതിനൊപ്പം സ്വര്‍ണ്ണഭാരണങ്ങള്‍ വാങ്ങുന്നത് കൂടി ഉള്‍പ്പെടുമെന്നാണ് ധനകാര്യവകുപ്പ് ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യയില്‍ ഒരു വ്യക്തിയ്ക്കോ സ്ഥാപനത്തിനോ മൂന്ന് ലക്ഷത്തിലധികം വരുന്ന ഇടപാടിനുള്ള പണം കറന്‍സിയായി നല്‍കാന്‍ പാടില്ലെന്നും, മൂന്ന് ലക്ഷത്തിലധികമുള്ള പണമിടപാട് പലതവണയായി നല്‍കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാണിക്കുന്ന 269 എസ്ടി എന്ന പുതിയ വകുപ്പ് 2017ലെ ധനകാര്യ ബില്ലില്‍ ഉള്‍പ്പെടുത്തുന്നതോടെയായിരിക്കും ഏപ്രില്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരിക.

മൂന്ന് ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന ധനകാര്യ ബജറ്റിലെ പ്രഖ്യാപനത്തിനൊപ്പം മൂന്ന് ലക്ഷത്തിന് മുകളിലുള്ള തുക ചെക്കായോ ഡ്രാഫ്റ്റായോ നല്‍കണമെന്നും, ഇ പേയ്മെന്റായോ നല്‍കണമെന്നും പ്രഖ്യാപനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. എന്നാല്‍ പണം സ്വീകരിക്കുന്ന വ്യക്തിയ്ക്കോ സ്ഥാപനത്തിനോ ആണ് നിയമം ബാധകമായിട്ടുള്ളത്.

സര്‍ക്കാരില്‍ അടയ്ക്കുന്ന പണം, കോ ഓപ്പറേറ്റീവ് ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും അടയ്ക്കുന്ന പണം എന്നിവയ്ക്ക് ധനകാര്യബില്ലിന്റെ പുതിയ നിയന്ത്രണം ബാധകമല്ല. ഇതിന് പുറമേ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ഇതില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ബാങ്കില്‍ കറന്റ്, സേവിംഗ്സ് അക്കൗണ്ടുകളിലേയ്ക്ക് പണം നിക്ഷേപിയ്ക്കുന്നതിനും പരിധി നിശ്ചയിക്കപ്പെട്ടിട്ടില്ല. ലോണ്‍, വസ്തു കച്ചവടം എന്നിവയെയും നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സേവിംഗ്സ്/ കറന്റ് അക്കൗണ്ടില്‍ നിന്ന് മൂന്ന് ലക്ഷത്തിന് മുകളിലുള്ള തുക പണമായി പിന്‍വലിക്കുന്നതിനും ഏപ്രില്‍ ഒന്നുമുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. എന്നാല്‍ ബാങ്കിലേയ്ക്ക് കറന്‍സിയായി അടയ്ക്കാവുന്ന തുകയ്ക്ക് നിയന്ത്രണം ഉണ്ടായിരിക്കില്ല. സെല്‍ഫ് ചെക്ക് ഉപയോഗിച്ച് പിന്‍വലിക്കാവുന്ന തുകയും മൂന്ന് ലക്ഷമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ധനകാര്യ ബില്ലിലെ പ്രത്യേക വകുപ്പിലെ നിര്‍ദ്ദേശം ലംഘിച്ച് മൂന്ന് ലക്ഷത്തിന് മുകളില്‍ കറന്‍സിയായി സ്വീകരിച്ചാല്‍ സ്വീകരിക്കുന്ന വ്യക്തി, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ആദായനികുതി നിയമത്തിലെ 271ാം വകുപ്പ് പ്രകാരം ഇടപാട് നടത്തിയതിന് തുല്യമായ പിഴയാണ് ഈടാക്കുക. എന്നാല്‍ ബെയറര്‍ ചെക്ക്, ട്രാന്‍സഫര്‍ എന്‍ട്രി, സെല്‍ഫ് ചെക്ക്, അഡ്ജസ്റ്റ്മെന്റ് എന്‍ട്രി, എന്നിവ നിയമവിരുദ്ധമാണെന്നും ധനകാര്യ ബില്ലില്‍ പറയുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: