പൈലറ്റ് പഠനത്തിന് ഏറ്റവും അനുയോജ്യം അയര്‍ലണ്ടാണെന്ന് റൈന്‍ എയര്‍ ചീഫ് ട്രെയിനര്‍

ഡബ്ലിന്‍: പൈലറ്റ് പഠനങ്ങള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള കേന്ദ്രങ്ങള്‍ അയര്‍ലണ്ടില്‍ ലഭ്യമാണെന്ന് റൈന്‍ എയറിന്റെ ഡെപ്യൂട്ടി ചീഫ് ക്യാപ്റ്റനും, പൈലറ്റ് ട്രെയ്നറുമായ ആന്റി ഷിയാ വ്യക്തമാക്കി. നാഷണല്‍ ഏവിയേഷന്‍ ഫോറം സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഈ അഭിപ്രായം അറിയിച്ചത്. അടുത്ത 20 വര്‍ഷത്തേക്ക് അന്തര്‍ദേശീയ തലത്തില്‍ 5 ലക്ഷം പൈലറ്റുമാരുടെ ഒഴിവു റിപ്പോര്‍ട്ട് ചെയ്യപെടുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

വരുംകാലങ്ങളില്‍ വിമാനങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാവുന്നതനുസരിച്ച് പരിശീലനം കഴിഞ്ഞ പൈലറ്റുമാര്‍ക്ക് ഉടന്‍ ജോലിയില്‍ പ്രവേശിക്കാനും കഴിയും. വരുന്ന രണ്ടു വര്‍ഷകാലയളവില്‍ പൈലറ്റുമാരില്‍ ഒരു വിഭാഗം റിട്ടയര്‍മെന്റിലെത്തുമെന്നും ഈ മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ വാനോളം ഉയരുമെന്നും ഷിയാ അഭിപ്രായപ്പെടുന്നു. വാണിജ്യ വിമാന ലൈസന്‍സ് സമ്പാദിക്കാന്‍ ഏറ്റവും നല്ല കേന്ദ്രങ്ങള്‍ അയര്‍ലണ്ടിലുണ്ട്.

ഏകദേശം 10 പൈലറ്റ് പരിശീലന കേന്ദ്രങ്ങള്‍ക്ക് ഐറിഷ് ഏവിയേഷന്‍ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചു കഴിഞ്ഞു. കോര്‍ക്കിലെ അത്‌ലാന്റിക് ഫ്ളൈറ്റ് ട്രെയിനിങ് അക്കാദമി ദേശീയതലത്തില്‍ പൈലറ്റ് പരിശീലനങ്ങള്‍ക്ക് പ്രസിദ്ധി നേടിയ സ്ഥാപനങ്ങളില്‍ ഒന്നാണ്. അയര്‍ലണ്ടില്‍ ലൈസന്‍സിനും, പരിശീലനത്തിനും ചെലവ് കുറവാണെന്ന വ്യത്യാസവുമുണ്ട്. തുര്‍ക്കി, ലിബിയ, കസാഖിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പൈലറ്റ് പരിശീലനം നേടുന്നവരില്‍ ഏറിയ പങ്കും കോര്‍ക്കിലെ ഈ അന്താരാഷ്ട്ര സ്ഥാപനത്തില്‍ നിന്നുള്ളവരാണ്. യു.എന്നിന്റെ അംഗീകാരം ലഭിച്ച അഞ്ചാമത്തെ ഏവിയേഷന്‍ അതോറിറ്റി ഐറിഷ് ഏവിയേഷന്‍ അതോറിറ്റിയാണ്.

പരിശീലനം നടത്താന്‍ ആവശ്യമായ വ്യോമ മാര്‍ഗ്ഗങ്ങള്‍ ധാരാളമുള്ള അയര്‍ലണ്ടില്‍ നിന്നും പഠിച്ചിറങ്ങുന്ന പൈലറ്റുമാര്‍ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതില്‍ അങ്ങേയറ്റം ശ്രദ്ധ പുലര്‍ത്തുന്ന കണിശക്കാരുമാണ്. ഗുണമേന്മയും, സുരക്ഷയും ഒത്തിണങ്ങുന്ന പരിശീലനമാണ് അയര്‍ലണ്ടില്‍ പൈലറ്റ് ട്രൈനിങ്ങിനു എത്തുന്നവര്‍ക്ക് നല്‍കി വരുന്നത്.

എ എം

Share this news

Leave a Reply

%d bloggers like this: