അയര്‍ലണ്ട് കെഎംസിസി യുടെ ആഭിമുഖ്യത്തില്‍ ഡബ്ലിനില്‍ ഇ.അഹമ്മദ് സാഹേബ് അനുസ്മരണം നടന്നു .

ഫെബ്രുവരി 26 ഞായറാഴ്ച സിറ്റി സെന്ററിലെ മൗണ്ട് കാര്‍മല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നിരവധി ആളുകള്‍ പങ്കുചേര്‍ന്നു അയര്‍ലന്‍ഡ് കെഎംസിസി പ്രസിഡന്റ് ഫവാസ് അധ്യക്ഷനായ ചടങ്ങ് .ഇന്ത്യന്‍ എംബസി പ്രസ് സെക്രട്ടറി ശ്രി .ബെഞ്ചമിന്‍ ബസ്ര ഉത്ഘാടനം ചെയ്തു .നയതന്ത്ര രംഗത്തെ അഹമ്മദ് സാഹിബിന്റെ വിലയേറിയ സേവനങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു .നിര്‍ണായക സമയങ്ങളില്‍ രാജ്യം ഉറ്റുനോക്കിയിരുന്ന സാഹിബിന്റെ വിയോഗം രാജ്യത്തിന് ഒരു തീരാനഷ്ടമാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു .ഇന്ത്യന്‍ എംബസി അഡ്മിനിസ്‌ട്രേറ്റര്‍ ശ്രി ഹാരിസ് , ശ്രി റെജി ജേക്കബ് ,മലയാളം അസോസിയേഷന്‍ പ്രസിഡന്റ് ശ്രി രാജന്‍ ,ഒഐസിസി പ്രതിനിധി ശ്രി അലോക് കാക്കൂര്‍ ,കേരളം കോണ്‍ഗ്രസ് പ്രതിനിധി ശ്രി ബൈജു പള്ളിക്കര ,സാമൂഹിക പ്രവര്‍ത്തകനായ ശ്രി മനോജ് ,അയര്‍ലണ്ട് കെഎംസിസി ഭാരവാഹികളായ മുഹമ്മദ് അന്‍സാരി ,ശുകൂര്‍ പൂഴിത്തറ ,അഫ്‌സല്‍ മൊയ്ദീന്‍ ,സിദ്ധാര്‍ഥ് സ് കുമാര്‍ ,സജ്ജാദ് മുറുഗോളി ,നിതിന്‍ ഫ്രാന്‍സിസ്,ജോജുസ്‌റ് മാത്യു തുടങ്ങിയവരും സംസാരിച്ചു .

Share this news

Leave a Reply

%d bloggers like this: