ഷിക്കാഗോ KCS രണ്ടാം വാര്‍ഡ് കര്‍മ്മ പരിപാടികള്‍ക്കു ‘ഫാമിലി വിന്‍ടര്‍ഫെസ്റ്റ് 2017’ ഉജ്ജ്വല തുടക്കമായി

ക്‌നാനായ കാത്തലിക്ക് സൊസെറ്റി ഓഫ് ഷിക്കാഗോയുടെ (KCS) ഭരണഘടനാ ഭേദഗതി പ്രകാരം രൂപീകൃതമായ 8 വാര്‍ഡുകളുടെ കര്‍മ്മ പരിപാടികള്‍ക്ക് ഇദംപ്രഥമമായി രണ്ടാം വാര്‍ഡിലെ ‘ഫാമിലി വിന്‍ഡര്‍ഫെസ്റ്റ് 2017’ന് ഉജ്ജ്വല തുടക്കം കുറിച്ചു. ഷിക്കാഗോയുടെ വെസ്റ്റ് , സൗത്ത് വെസ്റ്റ് സബര്‍ബുകളില്‍ നിവസിക്കുന്ന ക്‌നാനായ കത്തോലിക്ക കുടുംബാംഗങ്ങളെ ഒരു കുടക്കീഴല്‍ അണിനിരത്തിക്കൊണ്ടു ഫെബ്രുവരി 25 തിയതി നടത്തിയ ഫാമിലി വിന്‍ഡര്‍ഫെസ്റ്റ് 2017 നു വേദിയായത് ഡൗണേഴ്‌സ്‌ഗ്രോവ് ലിങ്കണ്‍ സെന്ററിലെ ഓഡിറ്റോറിയവും ജിമ്‌നെഷ്യവും ആണ്. ടൗണ്‍ഹാള്‍ , കുടുംബ കൂട്ടായ്മ്മ, എന്നിങ്ങനെ സമുദായ ഐക്യത്തിനും കെട്ടുറപ്പിനും ഊന്നല്‍ നല്‍കികൊണ്ട് നടത്തിയ വിന്‍ടര്‍ഫെസ്റ്റില്‍ KCS രണ്ടാം വാര്‍ഡിലെ മാത്രം 70 ഓളം കുടുംബാംഗങ്ങള്‍ എത്തിച്ചേര്‍ന്നപ്പോള്‍ , നോര്‍ത്ത് അമേരിക്കയിലെ തന്നെ ഏറ്റവും കൂടതല്‍ ക്‌നാനായ കുടുംബങ്ങള്‍ നിവസിക്കുന്ന ഷിക്കാഗോ KCS നു ഈ സംരംഭം ക്‌നാനായ കുടുബാംഗങ്ങള്‍ തമ്മില്‍ ഊഷ്മളമായ ബന്ധങ്ങള്‍ വളര്‍ത്തുന്നതിനും സമുദായ ഉന്നമനത്തിനുമുള്ള പുത്തന്‍ വാതായനങ്ങള്‍ തുറന്നു കൊടുത്തിരിക്കുകയാണ് .

പതിവ് ശൈലികളില്‍ നിന്ന് വ്യത്യസ്തമായി പ്രസിഡണ്ട് ബിനു പൂത്തറയില്‍ നേതൃത്വം കൊടുക്കുന്ന KCSഎക്‌സിക്യൂട്ടീവും വാര്‍ഡിലെ കുടുംബാംഗങ്ങളും നടത്തിയ ടൗണ്‍ഹാള്‍ വളരെ ശ്രദ്ധേയമായി. വിന്‍ഡര്‍ഫെസ്റ്റ് 2017 കോര്‍ഡിനേറ്റര്‍ ജോബി ഓളിയില്‍ വാര്‍ഡ് തല കൂട്ടായ്മകളുടെ ഉദ്ദേശ്യലക്ഷ്യത്തെപറ്റി വിശദീകരിച്ചുകൊണ്ടു KCS എക്‌സിക്യൂട്ടീവിനെയും KCS കുടുംബങ്ങളെയും ടൗണ്‍ഹാളിലേക്ക് സ്വാഗതം ചെയ്തു.. പ്രെസിഡന്റ്‌റ് ബിനു പൂത്തറയില്‍ , സെക്രട്ടറി ജോണിക്കുട്ടി പിള്ളവീട്ടില്‍ , ട്രെഷറര്‍ ഷിബു മുളയാനിക്കുന്നേല്‍ , ജോ. സെക്രട്ടറി ഡിബിന്‍ വിലങ്ങുകല്ലേല്‍ എന്നിവര്‍ KCS എക്‌സിക്യൂട്ടീവിനെ പ്രതിനിധാനം ചെയ്തു കുടുംബങ്ങളുമായി ടൗണ്‍ഹാളില്‍ സമുദായ നന്മക്കു ഉതകുന്ന ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തുകയും 201719 കാലയളവില്‍ KCS നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന കര്‍മ്മപരിപാടികള്‍ അംഗങ്ങളുമായി പങ്കുവെക്കുകയും ചെയ്തു. ഇതിലൂടെ വളരെ സുതാര്യമായ ഒരു പ്രവര്‍ത്തനരീതിയായിരിക്കും തങ്ങളുടേത് എന്ന് സന്ദേശമാണ് KCS എക്‌സിക്യൂട്ടീവ് മുന്‍പോട്ടു വച്ചതു .

മെയ് 13 നു നടക്കുന്ന Dileep Show 2017 ഫണ്ട് റൈസിംഗ് വാര്‍ഡ് തല കിക്ക് ഓഫിനു ഉജ്വല തുടക്കം കുറിക്കുകയും വളരെയധികം കുടുംബങ്ങള്‍ സ്‌പോണ്‍സേര്‍സ് ആയി കടന്നു വരുകയും ചെയ്തു. വാര്‍ഡ് തലത്തില്‍ ഭാവിയില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്ന കര്‍മ്മ പരിപാടികളെ കുറിച്ച് വാര്‍ഡ് പ്രതിനിധികള്‍ ജോബി ഓളിയില്‍ , സജി മാലിത്തുരുത്തേല്‍ , KCCNA നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍ ജെയ്‌മോന്‍ നന്തികാട്ട് എന്നിവര്‍ വിശദീകരിക്കുകയും അംഗങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ചു വരും മാസങ്ങളില്‍ വീണ്ടും വാര്‍ഡ് കൂട്ടായ്മകള്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു, വാര്‍ഡിലെ കുട്ടികളും യുവജനങ്ങളും KCS എക്‌സിക്യൂട്ടീവും കുടുംബാംഗങ്ങളും ഒത്തുചേര്‍ന്നു നടത്തിയ ബാസ്‌കറ്റ്ബാള്‍, വോളീബോള്‍ ഗെയിംസ് വളരെ ശ്രദ്ധ ആകര്‍ഷിക്കുകയും സമാനമായ സൗകര്യങ്ങളോട് കൂടിയ ഒരു KCS കമ്മ്യൂണിറ്റി സെന്ടര്‍ നിലവില്‍ വരേണ്ടതുണ്ട് എന്ന ദീര്‍ഘനാളുകള്‍ ആയി നിലനില്‍ക്കുന്ന ആവശ്യത്തിന് ഒരിക്കല്‍ കൂടി അടിവര ഇടുന്നതുമായ ഒരു കാഴ്ച ആയും മാറി. വിഭവസമൃദ്ധമായ ഡിന്നറിനു ശേഷം ‘KCS വാര്‍ഡ് 2 ഫാമിലി വിന്ടര്‍ഫെസ്‌ററ് 2017’ നു തിരശീല വീണു. ‘ഉണരണം KCS നിറയണം മനസ്സുകളില്‍’ എന്ന KCS ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കുന്ന ഒരു കുടുംബ മേള ആയി ഫാമിലി വിന്‍ടര്‍ഫെസ്റ്റ് 2017 ഓര്‍മിക്കപ്പെടുമെന്നും മറ്റു KCS വാര്‍ഡുകള്‍ക്കും ഈ കൂട്ടായ്മ്മ ഒരു പ്രചോദനം ആയിത്തീരട്ടെ എന്നു0 പ്രസിഡണ്ട് ബിനു പൂത്തറയില്‍ പ്രതീക്ഷകള്‍ അര്‍പ്പിച്ചു.

 

ജോണിക്കുട്ടി പിള്ളവീട്ടില്‍

Share this news

Leave a Reply

%d bloggers like this: