ഉപവാസപ്രാര്‍ഥന: പ്രശസ്ത ധ്യാനഗുരു ഫാ.സാബു പൂവകുളം നേതൃത്വം നല്‍കും

ന്യൂടൗണ്‍ :കൗണ്ടി കില്‍ഡെയറിലെ കില്‍കോക്കിലുള്ള ന്യൂടൗണ്‍ നേറ്റിവിറ്റി ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്ന വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന ശനിയാഴ്ച്ച ( 04032017) രാവിലെ 10 .30 ന് ജപമാലയോടെ ആരംഭിക്കും. ശുശ്രുഷകളില്‍ സ്തുതിപ്പ് , വചന പ്രഘോഷണം,നിത്യ സഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും,ആരാധനയും, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4 30 ന് ശുശ്രുഷകള്‍ സമാപിക്കും.

ശുശ്രുഷകള്‍ക്ക് പ്രശസ്ത ധ്യാനഗുരുവും, ഡെലിവറന്‍സ് ശുശ്രുഷകനുമായ ഫാ.സാബു പൂവകുളത്തിലും MSFS, (Our Redeemer Rtereat center, Shillong), റവ. ഫാ. ജോര്‍ജ്ജ് അഗസ്റ്റിനും നേതൃത്വം നല്‍കുന്നതാണ്. ഈ ശുശ്രുഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി വോയ്‌സ് ഓഫ് പീസ് മിനിസ്ട്രി അറിയിച്ചു. തദവസരത്തില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനവും ഒരുക്കിയിരിക്കുന്നു.കുമ്പസാരത്തിനും കൌണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

CHURCH OF THE NATIVITY
Newtown House, Kilbride, Enfield, Co. Kildare
Eir code – A83 YY49
(Direction – Leave M4 at exit 8 take R148 to Enfield 2.5 miles take left on to L5027 to Church 2.7 miles)
കൂടുതല്‍ വിവരങ്ങള്‍ക്ക് :
Pratheeb Baby – 0873159728,
Sibi Antony – 0871042266,
Binu Simon – 0879589050

Share this news

Leave a Reply

%d bloggers like this: