മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന ചൈനീസ് കറുവപ്പട്ട കേരളത്തില്‍ വ്യാപകമാകുന്നു

മലയാളികള്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് രുചി പകരാന്‍ ഉപയോഗിക്കുന്നത് ചൈനീസ് കറുവപ്പട്ടകള്‍. കാഴ്ചയില്‍ യഥാര്‍ത്ഥ കറുവപ്പട്ടയെ വെല്ലുന്ന ഇവയില്‍ കൊമറിന്‍ എന്ന വിഷാംശത്തിന്റെ അളവ് കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിന്റെ ഉപയോഗം വൃക്ക, കരള്‍, പേശി രോഗങ്ങളുള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്.

നൂറിലധികം വ്യത്യസ്ത ഇനങ്ങളിലുള്ള കറുവപ്പട്ടകള്‍ ലഭ്യമാണെങ്കിലും നാല് ഇനങ്ങള്‍ മാത്രമാണ് പ്രധാനമായും വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. യഥാര്‍ത്ഥ കറുവപ്പട്ടയായ സിലോണ്‍ ഇന്ത്യയിലും ശ്രീലങ്കയിലുമാണ് കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നത്.
കേരളത്തില്‍ ഉള്‍പ്പെടെ ഉല്‍പാദിപ്പിക്കുന്ന യഥാര്‍ത്ഥ നല്ല കറുവപ്പട്ടയുടെ ഉപയോഗം കാന്‍സറിനെ പ്രതിരോധിക്കുന്നതായും ദഹനത്തെയും രക്ത ശുദ്ധീകരണത്തിന് സഹായിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൂടാതെ ആയൂര്‍വേദ മരുന്നു നിര്‍മ്മാണത്തിലും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്.

എന്നാല്‍ യഥാര്‍ത്ഥ കറുവപ്പട്ടയ്ക്ക് പകരം ഉപയോഗിക്കപ്പെടുന്ന കാസിയ എന്ന ചൈനീസ് കറുവപ്പട്ട ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. അധികം കട്ടിയില്ലാത്തതും പേപ്പര്‍ ചുരുളുകള്‍ പോലെയുള്ളതുമായ യഥാര്‍ത്ഥ കറുവപ്പട്ടകള്‍ക്ക് ചെറിയ തോതില്‍ മധുരവുമുണ്ടായിരിക്കും.

ഇവയ്ക്ക് കിലോഗ്രാമിന് 600 രൂപ മുതല്‍ വിലയുണ്ട്. എന്നാല്‍ കട്ടികൂടിയ കറുവപ്പട്ടയാണ് കാസിയ. സുഗന്ധമുള്ള ചെറിയ എരിവോടുകൂടിയതും ചവര്‍പ്പുരസമുള്ളതുമായ കാസിയയുടെ യഥാര്‍ത്ഥവില 150 രൂപയാണ്. എന്നാല്‍ കറുവപ്പട്ട എന്നപേരില്‍ മാര്‍ക്കറ്റില്‍ എത്തുമ്പോള്‍ ഇവയുടെ വില കിലോഗ്രാമിന് 600 രൂപയായി മാറും.

 
എ എം

Share this news

Leave a Reply

%d bloggers like this: