ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതിയുടെ അറസ്റ്റ് വാറണ്ട്; ഇത് ചരിത്രത്തിലാദ്യം

ന്യൂഡല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് കര്‍ണനെതിരെ സുപ്രീം കോടതിയുടെ അറസ്റ്റ് വാറണ്ട്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ജഡ്ജിക്കെതിരെ സുപ്രീം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്. കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകാത്തതിനാലാണ് നടപടി. അറസ്റ്റ് നടപടിള്‍ തുടങ്ങുന്നതിന് കൊല്‍ക്കത്ത പൊലീസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഏഴംഗ ബഞ്ചിന്റേതാണ് നിര്‍ദേശം.

നേരത്തെ ജസ്റ്റിസ് കര്‍ണനെതിരെ സുപ്രീം കോടതി കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങിയിരുന്നു. മുന്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെയും മദ്രാസ് ഹൈക്കോടതി ജഡ്ജിക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചതിനെതിരെയാണ് കര്‍ണനെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. കേസില്‍ കോടതിയില് നേരിട്ട് ഹാജറാവാന്‍ പലവട്ടം ആവശ്യപ്പെട്ടങ്കിലും അത് അവഗണിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചത്. എന്നാല്‍, താന്‍ പട്ടിക ജാതിയിലുള്‍പ്പെട്ട ആളായതു കൊണ്ടാണ് സുപ്രീം കോടതി നടപടി എന്നാണ് ജസ്റ്റിസ് കര്‍ണന്റെ വിമര്‍ശനം.

സുപ്രീം കോടതി രജിസ്ട്രാര്‍ ജനറലര്‍ക്കയച്ച കത്തിലാണ് സുപ്രീം കോടതിയുടേത് ജാതീയമായ പകപോക്കലാണന്ന പരാമര്‍ശവുമായിട്ടാണ് കഴിഞ്ഞ ദിവസം ജസ്റ്റിസ് കര്‍ണന്‍ രംഗത്തെത്തിയത്. തനിക്കെതിരെ ഇപ്പോള്‍ നടക്കുന്നത് സവര്‍ണ ജഡ്ജിമാരുടെ അധികാര ദുര്‍വിനിയോഗമാണ്. താന്‍ ദളിതനായതുകൊണ്ടാണ് ഇത്തരം നടപടികള്‍ നേരിടേണ്ടി വരുന്നത്. ജസ്റ്റിസ് കര്‍ണന്‍ രജിസ്ട്രാര്‍ക്കയച്ച കത്തില്‍ ആരോപിക്കുന്നു. തനിക്കെതിരായ കോടതിയലക്ഷ്യ നടപടികള്‍ നിയമവിധേയമല്ലന്നും ജസ്റ്റിസ് കര്‍ണന്‍ ചൂണ്ടികാണിക്കുന്നു. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ലമെന്റില്‍ തെളിയിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെയും മദ്രാസ് ഹൈക്കോടതി ജഡ്ജിക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചതിനെതിരെയാണ് കര്‍ണനെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. അദ്ദേഹത്തിന്റെ എല്ലാ ജുഡീഷ്യല്‍ അധികാരങ്ങളും സുപ്രീംകോടതി റദ്ധാക്കിയിരുന്നു. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ആദ്യമായാണ് ഹൈക്കോടതി ജസ്റ്റിസിനുനേരെ സുപ്രീം കോടതി കോടതിയലക്ഷ്യ നടപടികളാരംഭിക്കുന്നത്.

നീതിന്യായ വ്യവസ്ഥയില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റീസ് കര്‍ണന്‍ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിരുന്നു. സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും 20 ജഡ്ജിമാരെ പേരെടുത്ത് പരാമര്‍ശിച്ചായിരുന്നു കത്ത്. ജഡ്ജിമാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ദളിതനായതിനാല്‍ ജുഡീഷ്യറിയില്‍ താന്‍ വിവേചനം നേരിടുന്നുവെന്നും നേരത്തെ ജസ്റ്റിസ് കര്‍ണ്ണന്‍ ആരോപിച്ചിരുന്നു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: