പടിഞ്ഞാറന്‍ തീരത്ത് നിന്നും കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ അപ്രത്യക്ഷമായി

ഗാല്‍വേ: കടലില്‍ നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന തീരസേനയുടെ ഹെലികോപ്റ്റര്‍ പടിഞ്ഞാറന്‍ തീരത്ത് നിന്നും അപ്രത്യക്ഷമായി. ഇന്ന് ഒരു മണിയോടെയാണ് ഹെലികോപ്റ്ററുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. മയോവിനു അടുത്തുള്ള ബ്ലാക്സ്ലോട്ടില്‍വെച്ചാണ് ഹെലികോപ്റ്റര്‍ അവസാനമായി ആശയ വിനിമയം നടത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ ഉണ്ടായിരുന്ന 4 ക്രൂവില്‍ ഒരാളുടെ ജഡം ഇപ്പോള്‍ കണ്ടെടുത്തു. ബാക്കിയുള്ള മൂന്നു പേരെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.

കോസ്റ്റ് ഗാര്‍ഡിന്റെ ഷിപ്പുകളും, ഹെലികോപ്റ്ററുകളും തിരച്ചില്‍ നടത്തി വരികയാണ്. കാലാവസ്ഥ സാധാരണ നിലയിലായ അയര്‍ലണ്ടില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴാനുള്ള ഒരു സാധ്യതയും നിലവിലില്ലെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രം അറിയിച്ചു. പെട്ടെന്നുണ്ടായ ഏതോ വാതകചുഴിയില്‍ പെട്ട് തകര്‍ന്നതാവാമെന്നു അനുമാനിക്കുന്നു. പടിഞ്ഞാറന്‍ ആകാശത്തു തീമഴപോലെ പ്രകാശവര്‍ഷം കണ്ടതായി മത്സ്യത്തൊഴിലാളികള്‍ അറിയിച്ചിട്ടുണ്ട്. മുകളില്‍ നിന്നും കത്തി കടലില്‍ പതിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് തീരാ സംരക്ഷണ സേന.

ഡി കെ

Share this news

Leave a Reply

%d bloggers like this: