ഹോട്ടലുകളില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിക്കപ്പെടുന്നു: വീടില്ലാത്തവര്‍ എവിടെ പോകും?

ഡബ്ലിന്‍: സെന്റ് പാട്രിക് ഡേ ആഘോഷത്തിന്റെ ഭാഗമായി ഹോട്ടലുകളില്‍ തിരക്കേറുന്നതിനാല്‍ ഒഴിഞ്ഞുപോകാന്‍ ഹോട്ടലുകള്‍ നിര്‍ബന്ധിക്കുന്നുവെന്നു ഭവനരതിതര്‍ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് തനിക്ക് പരാതികള്‍ വരുന്നതായി സിന്‍ ഫെയ്ന്‍ ടി.ഡി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ബലം പ്രയോഗിച്ച് ഹോട്ടലുകളില്‍ നിന്നും ഭവന രഹിതരെ പുറത്താക്കിയാല്‍ ഹോട്ടലുകള്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും ടി.ഡി ഓര്‍മിപ്പിച്ചു.

അതേസമയം ഇത്തരം സംഭവത്തെക്കുറിച്ച് അറിയില്ലെന്നു പീറ്റര്‍ മേക് വെറി ട്രസ്‌റ് അറിയിച്ചിട്ടുണ്ട്. മറ്റൊരു ഹോംലെസ്സ് ചാരിറ്റി സംഘടനയായ ഡിപോലും ഇക്കാര്യത്തെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ലെന്ന് വെളുപ്പെടുത്തി. അടിയന്തര താമസ സ്ഥലങ്ങളില്‍ ഉള്ള 1007 പേര്‍ക്ക് 2017 പകുതിയോടെ വീട് ഒരുങ്ങുമെന്നു ഐറിഷ് ഭവന മന്ത്രാലയം ഉറപ്പു നല്‍കിയിട്ടുണ്ട്. ഒരാഴ്ച നീളുന്ന സെന്റ് പാട്രിക് ആഘോഷത്തിന് ഹോട്ടലുകളില്‍ ഒരു മാസം മുന്‍പ് തന്നെ ബുക്കിങ് ആരംഭിച്ചിരുന്നു. ഹോട്ടലുകളുടെ കച്ചവട താത്പര്യമാണ് ഇതിനുപിന്നിലെന്നു ടി.ഡി കുറ്റപ്പെടുത്തി. ഏതു ഹോട്ടലാണ് ഭവനരധിതരോട് ഇത്തരത്തില്‍ ആവശ്യപ്പെട്ടതെന്ന കാര്യവും ടി.ഡി വ്യക്തമാക്കിയതുമില്ല.

 

 

ഡി കെ

Share this news

Leave a Reply

%d bloggers like this: