വയോധികര്‍ക്ക് നേരെ വീണ്ടും മോഷണങ്ങള്‍ പെരുകുന്നു. കരുതി ഇരിക്കാന്‍ ഗാര്‍ഡയുടെ നിര്‍ദ്ദേശം

വയോധികര്‍ മാത്രം താമസിക്കുന്ന വീടുകളെ ലക്ഷ്യം വെച്ച് മോഷണ സംഘം കോര്‍ക്കിലെ പരിസരപ്രദേശങ്ങളിലും വിളയാട്ടം നടത്തുന്നു. കോര്‍ക്കിനെ കൂടാതെ ലീമെറിക്ക്, റിപ്പറെറി, വാട്ടര്‍ഫോര്‍ഡ്, കില്‍ക്കര്‍ണി, ഗാല്‍വേ, സിലിഗോ എന്നിവിടങ്ങളിലും മോഷണക്കാര്‍ വ്യാപകമാണ്. വയോജനങ്ങള്‍ മാത്രം താമസിക്കുന്ന വീടുകളെ മാത്രം കണ്ടെത്തി അവിടുത്തുകാരുമായി അടുത്തിടപഴകി വിശ്വാസം പിടിച്ചുപറ്റിയ ശേഷം കളവു നടത്തി മടങ്ങുന്ന ഇവര്‍ സംഘമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.

തലയില്‍ വിഗ്ഗ് വെച്ച് മുഖത്തിന്റെ ഷേയ്പ്പും മറ്റും മാറ്റിയശേഷം മോഷണം നടത്തി കടന്നുകളയുന്ന ഇവരെ പിന്നീട് തിരിച്ചറിയാനും കഴിയാറില്ല. രാജ്യവ്യാപകമായി ഇത്തരം മോഷ്ടാക്കള്‍ ഉണ്ടെങ്കിലും പിടിക്കപ്പെടുന്നത് ഒന്നോ രണ്ടോ പേര്‍ മാത്രമാണ്. ഈ സംഘം സാധാരണ ബ്രൗണ്‍ വോള്‍വോ കാറിലാണ് യാത്ര ചെയ്യുന്നതെന്ന് ഗാര്‍ഡ കണ്ടെത്തിയിരുന്നു. ഒരു പ്രദേശത്ത് നിന്നും മോഷണശേഷം വേഷഭൂഷാദികളും സഞ്ചരിക്കുന്ന വാഹനം പോലും മാറ്റുന്ന ഇവര്‍ പ്രായമായവര്‍ക്ക് സഹായഹസ്തം നീട്ടിയും മറ്റും വീട്ടില്‍ കടന്നുകൂടും, പൂര്‍ണമായും വിശ്വാസം അര്‍പ്പിച്ച ശേഷം ഇവര്‍ക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിക്കുന്ന വീടുകളില്‍ നിന്നും വിലപിടിപ്പുള്ള സാധനങ്ങളും, പണവും തട്ടിയെടുത്ത് കടന്നുകളയുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.

സംശയാസ്പദമായ രീതിയില്‍ ആരെങ്കിലും ഒറ്റക്ക് താമസിക്കുന്ന വൃദ്ധന്മാരെയോ, വൃദ്ധ ദമ്പതികളെയോ സമീപിച്ചാല്‍ ഇവരെ കൃത്യമായി നിരീക്ഷണം നടത്തി ആവശ്യമെങ്കില്‍ ഗാര്‍ഡയുടെ സഹായവും തേടാവുന്നതാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: