കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ചിലവഴിക്കുന്ന തുകയ്ക്ക് ഫലം ലഭിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍

ഡബ്ലിന്‍: കുട്ടികളുടെ സംരക്ഷണവും, പഠനവും ലക്ഷ്യം വെച്ച് രക്ഷിതാക്കള്‍ ഉയര്‍ന്ന തുക ചെലവിടുന്നുണ്ടെങ്കിലും കുഞ്ഞുങ്ങള്‍ക്ക് വേണ്ടത്ര സംരക്ഷണം ലഭിക്കുന്നില്ല. മാത്രമല്ല ക്രഷുകളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ പരിശീലനം നേടിയവരെ ക്രഷ് മാനേജ്മെന്റ് ഉപയോഗിക്കുന്നില്ല. ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യന്നവര്‍ക്ക് മണിക്കൂറില്‍ 9.27 യൂറോ മാത്രമാണ് ലഭിക്കുന്നത്.

കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനും പഠനത്തിനും ഏറ്റവും കൂടുതല്‍ തുക മുതല്‍ മുടക്കുന്നത് അയര്‍ലണ്ടുകാരാണ്. എന്നാല്‍ ഇതിനു അനുയോജ്യമായ ഫലം ലഭിക്കുന്നില്ല എന്നാണ് പരാതി. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ പ്രക്രിയ ആരംഭിക്കുന്ന കാലഘട്ടത്തില്‍ ഇവരെ പഠിപ്പിക്കേണ്ടത് ഈ മേഖലയില്‍ വിദഗ്ദ്ധ പരിശീലനം നേടിയവര്‍ ആയിരിക്കണമെന്ന ഇ.യു വിന്റെ നിര്‍ദ്ദേശത്തെ മറികടന്നാണ് പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്.

വിനോദവും, പഠനവും ഒരുപോലെ നടപ്പില്‍ വരുത്തുന്നതിന് കുട്ടികളുടെ മനഃശാസ്ത്രം അറിയുന്നവരും ആയിരിക്കണം പരിശീലകര്‍. ലാഭക്കൊതിമൂത്ത പല സ്ഥാപനങ്ങളും ചെലവ് ചുരുക്കാന്‍ ഒരു പരിശീലനവും നേടാത്തവരെയാണ് തിരഞ്ഞെടുക്കുന്നത്. പലയിടങ്ങളിലും കുട്ടികള്‍ ലൈംഗീക ആക്രമണങ്ങള്‍ക്കു വരെ ഇരകളായി തീരുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംരക്ഷണം, വിനോദം, പണം ഇവയില്‍ ഒന്ന് പോലും കുട്ടികള്‍ക്ക് കൃത്യമായി ലഭിക്കാത്ത സാഹചര്യമാണ് അയര്‍ലണ്ടില്‍ നിലനില്‍ക്കുന്നതെന്ന് പല രക്ഷിതാക്കളുടെയും അഭിപ്രായം.

 

ഡി കെ

Share this news

Leave a Reply

%d bloggers like this: