ഫോണ്‍വിളി വിവാദം: മൂന്ന് മാസ കാലാവധിയില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ പിഎസ് ആന്റണി അന്വേഷിക്കും

എകെ ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ വിവാദ ഫോണ്‍വിളി സംബന്ധിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണത്തിന് കമ്മീഷനെ നിയമിച്ചു. റിട്ടേഡ് ജസ്റ്റിസ് പിഎസ് ആന്റണിയാണ് അന്വേഷണ കമ്മീഷന്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടത്. കമ്മീഷന്‍ മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആരാണ് വിളിച്ചത്, എന്തിനാണ് വിളിച്ചത് തുടങ്ങിയ കാര്യങ്ങള്‍ കമ്മീഷന്‍ വിശദമായി അന്വേഷിക്കും. ഗൂഢാലോചന അടക്കമുള്ള എല്ലാ കാര്യങ്ങളും കമ്മീഷന്‍ വിശദമായി പരിശോധിക്കും. ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്തോ എന്നതും കമ്മീഷന്റെ അന്വേഷണ പരിധിയില്‍ വരും. ഫോണ്‍സംഭാഷണം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. എകെ ശശീന്ദ്രന്റെ കൂടി ആവശ്യപ്രകാരമായിരുന്നു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.

ഈ മാസം 26 നാണ് ശശീന്ദ്രന്റെ രാജിക്ക് കാരണമായ വിവാദമായ ഫോണ്‍ സംഭാഷണം പുറത്തുവന്നത്. ശശീന്ദ്രന്‍ ഒരു യുവതിയുമായി നടത്തിയ അശ്ലീല സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ഒരു ദൃശ്യമാധ്യമമാണ് പുറത്തുവിട്ടത്. തുടര്‍ന്നാണ് ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ചത്. ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച സംഭവത്തിന് പിന്നില്‍ വന്‍ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമാണ്. ഹണിട്രാപ്പാണ് നടന്നിരിക്കുന്നതെന്നാണ് ആരോപണം.
എ എം

Share this news

Leave a Reply

%d bloggers like this: