ലോത്തില്‍ സ്റ്റോറേജ് ബില്‍ഡിങ്ങില്‍ വന്‍ തീപിടുത്തം. 96 വാഹനങ്ങള്‍ അഗ്‌നിക്കിരയായി.

ലോത്ത്: ലോത്തിലെ ഹാങ്ങട്‌സ് ടൗണില്‍ സ്റ്റോറേജ് കേന്ദ്രത്തിനു തീപിടിച്ചു. ഇന്നലെ വൈകിട്ട് ഏകദേശം 7 .30 നാണ് അഗ്‌നിബാധ ഉണ്ടായത്. കെട്ടിടത്തിന്റെ ഒരു വശം കത്തി പുക ഉയരുന്നത് കണ്ട ദൃസാക്ഷികള്‍ ഫയര്‍ സര്‍വീസിനെ വിവരമറിയിച്ചു. അഗ്‌നിശമന സേന അംഗങ്ങള്‍ എത്തിയപ്പോഴേക്കും തീ പടര്‍ന്നു സമീപത്തെ വാഹങ്ങളും കത്തിയമരാന്‍ തുടങ്ങി.

ടയറുകള്‍ കത്തുകയും, ഇന്ധന ടാങ്കുകള്‍ പൊട്ടിത്തെറിക്കുകയും ചെയ്തതോടെ തീ അണയ്ക്കാന്‍ കഴിയാത്ത രീതിയില്‍ പടര്‍ന്നു പിടിച്ചു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഫയര്‍ സര്‍വീസിന്റെ 20 യൂണിറ്റുകള്‍ വാട്ടര്‍ ടാങ്ക്, ഹൈഡ്രോളിക് സംവിധാനം എന്നിവ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ കറുത്ത വിഷ പുക വമിച്ചു. സമീപവാസികളോട് വീടിന്റെ ജനാലകളും, വാതിലുകളും അടച്ചിടാന്‍ ഗാര്‍ഡ നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇതിനെ തുടര്‍ന്നുണ്ടായ നാശനഷ്ടം എത്രവരുമെന്നും തിട്ടപ്പെടുത്തിയിട്ടില്ല.

ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിക്കാനുള്ള കാരണമെന്ന് പ്രാഥമിക നിഗമനം. ഇത്രയും നിയന്ത്രാതീതമായ രീതിയില്‍ ഉണ്ടാകുന്ന അഗ്‌നിബാധ ഈ വര്‍ഷം ആദ്യമായിട്ടാണെന്നു ഫയര്‍സര്‍വീസ് ഉദ്യോഗസ്ഥന്‍ ഇമോന്‍ വോള്‍ഫ് പറയുന്നു. സമീപ റോഡില്‍ അവശിഷ്ടങ്ങള്‍ കുന്നുകൂടിയതിനാല്‍ അതുവഴിയുള്ള ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്.
എ എം

Share this news

Leave a Reply

%d bloggers like this: