യാത്രക്കാര്‍ക്ക് ഇരുട്ടടി; ഡാര്‍ട്ട് ഡബ്ലിന്‍ ബസ്, റെയില്‍ സര്‍വീസുകള്‍ ഇന്ന് ഉണ്ടാവില്ല.

ഡബ്ലിന്‍; ദുരിതത്തിലകപ്പെട്ട യാത്രക്കാര്‍ക്ക് അതിലും വലിയ പ്രഹരം നല്‍കിക്കൊണ്ട് ഇന്ന് അയര്‍ലണ്ടിലെ പൊതു ഗതാഗതങ്ങള്‍ പൂര്‍ണ്ണമായി തടസപ്പെടും. ഡബ്ലിന്‍ ബസ്, റെയില്‍ സര്‍വീസുകള്‍, ഡാര്‍ട്ട് എന്നിവ ഒന്നോ, രണ്ടോ സര്‍വീസുകള്‍ മാത്രം നടത്തും. ലുവാസ് സര്‍വീസ് മാത്രമാണ് ഒരു തടസ്സവുമില്ലാതെ ഓടിക്കൊണ്ടിരിക്കുന്നത്. ബസ് ഏറാന്‍ സമരക്കാരുടെ പിക്കറ്റിങ് മൂലമാണ് ഇന്നത്തെ സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ കാരണമായത്.

ഐറിഷ് റയില്‍ സര്‍വീസ് ഇന്നുണ്ടാവില്ലെന്ന് പുലര്‍ച്ചെ 4 മണിയോടെ അറിയിപ്പ് നല്‍കിയിരുന്നു. അത്‌ലോണ്‍ മുതല്‍ ഡബ്ലിന്‍ വരെയുള്ളതും, കോര്‍ക്ക്-വെസ്റ്റ് പോര്‍ട്ട്- ഡബ്ലിന്‍ റൂട്ടുകളില്‍ ഉള്ള എല്ലാ ഐറിഷ് റെയില്‍ മെയ്നുത്ത് സര്‍വീസുകളും ഇന്ന് റദ്ദാക്കപ്പെട്ടു. രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍, ബിസിനസ്സ് സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യാനെത്തുന്നവര്‍ വിരലില്‍ എത്തുന്നവര്‍ മാത്രമേ ഉണ്ടാകുവെന്നു കണക്കാക്കപ്പെടുന്നു. പിക്കറ്റിങ് കാരണം സ്വകാര്യ വാഹങ്ങള്‍ക്കും പലയിടങ്ങളിലും മുന്നോട്ട് പോകാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

ഇതുവരെ കണ്ടിട്ടില്ലാത്ത രൂക്ഷമായ ഗതാഗത പ്രതിസന്ധിയാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്. ഭൂരിഭാഗം ജനങ്ങളും പൊതു ഗതാഗതത്തെ ആശ്രയിക്കുന്നവര്‍ ആയതിനാല്‍ പണിമുടക്ക് ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു.

 

എ എം

Share this news

Leave a Reply

%d bloggers like this: