തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസ നിലവാരത്തില്‍ അയര്‍ലണ്ടിലെ സാങ്കേതിക സ്ഥാപനങ്ങള്‍ മുന്‍നിരയില്‍

ഡബ്ലിന്‍: ആഗോള തലത്തില്‍ സാങ്കേതിക വിദ്യാഭ്യാസ സൂചികയില്‍ അയര്‍ലണ്ടിലെ ടെക്നോളജി സ്ഥാപനങ്ങള്‍ മുന്‍നിര പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന സ്ഥാപനങ്ങള്‍ ആണെന്ന് ഗവേഷക പഠനങ്ങള്‍ പറയുന്നു. യൂറോപ്യന്‍ കമ്മീഷന്റെ യു-മള്‍ട്ടി റാങ്കിങ്ങില്‍ ഡബ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, 2 കോര്‍ക്ക് യൂണിവേഴ്‌സിറ്റി കോളേജ്, 39 സൂചികകളില്‍ 13 എണ്ണത്തിലും എ ഗ്രേഡ് നിലനിര്‍ത്തി. കൂടാതെ ഡബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റി, ഡബ്ലിന്‍ ട്രിനിറ്റി കോളേജ് ഗാല്‍വേ യൂണിവേഴ്‌സിറ്റി, ലീമെറിക് യൂണിവേഴ്‌സിറ്റി, കോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടങ്ങിയവയും മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.

99 രാജ്യങ്ങളിലെ 1500 തേര്‍ഡ് ലെവല്‍ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ നിലവാരമാണ് പഠനത്തിന് വിധേയമാക്കപ്പെട്ടത്. പഠനം, ഗവേഷണം, അറിവ് പകര്‍ന്നു നല്‍കല്‍, പ്രാദേശികമായ ഇടപെടല്‍, അന്താരാഷ്ട്ര നിലവാരം തുടങ്ങിയ ഘടകങ്ങളാണ് റാങ്കിങ്ങിനുപയോഗിച്ചത്. സാങ്കേതിക വിദ്യാഭ്യാസം നേടാന്‍ വിദേശ വിദ്യാര്‍ഥികള്‍ 40 ശതമാനം വരെ വര്‍ഷത്തില്‍ അയര്‍ലണ്ടില്‍ എത്തിച്ചേരുന്നുണ്ട്. ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം നേടാനും അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കപ്പെടുന്നത് ഐറിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഏഷ്യന്‍ രാജ്യങ്ങളായ ചൈന, മലേഷ്യ, ഇന്‍ഡോനേഷ്യ, തായ്ലന്‍ഡ്, വിയറ്റ്നാം, ഇന്ത്യ എന്നീ രാജ്യങ്ങളിലുള്ളവരാണ് ഐറിഷ് യൂണിവേഴ്‌സിറ്റികള്‍ കൂടുതലായും ആശ്രയിക്കുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: