യുവത്വം തിരിതെളിച്ചു വേള്‍ഡ് മലയാളി ഫെഡറേഷന് ഉജ്വലമായ തുടക്കം

സാന്‍ഡി ഫോര്‍ഡ് GAA ക്ലബ്ബില്‍ നടന്ന ലളിതമായ ചടങ്ങില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ അയര്‍ലണ്ട് ഘടകത്തിന് തുടക്കമായി,അയര്‍ലണ്ടിലെ മലയാളി യുവത്വം തിരിതെളിയിച്ചുകൊണ്ട് WMF അയര്‍ലണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു .ആദ്യ വര്‍ഷത്തെ നേതൃത്തത്തെ ചടങ്ങിനു പരിചയപ്പെടുത്തിയ ശേഷം ,കമ്മറ്റിയിലെ യുവ പ്രതിനിധികളായ അബിന ഫിലിപ്പ് ,ഷാരോണ്‍ സെബാസ്റ്റ്യന്‍ ,ബെന്‍ലി അഗസ്ത്യന്‍ ,അയ്‌റിന്‍ സെബാസ്റ്റ്യന്‍,എന്നിവരെ കൂടാതെ വനിതാ പ്രതിനിധി ബീന കയ്യൂരിക്കല്‍ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ച് WMF പ്രവര്‍ത്തനത്തിന്റെ ഔദ്യോഗിക തുടക്കം നിര്‍വഹിച്ചു ,പിന്നീടു പ്രസിഡന്റ് ഡോക്ടര്‍ ബെനീഷ്‌പൈലി,സെക്രട്ടറി ജോബി ജോര്‍ജ് എന്നിവര്‍ അയര്‍ലണ്ടിലെ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന രൂപ രേഖ ചടങ്ങിനു മുന്‍പില്‍ അവതരിപ്പിച്ചു ,WMF മെംബേര്‍സ് അവതരിപ്പിച്ച ലളിതമായ കലാ പ്രകടനങ്ങള്‍ സദസ്സ് ഹൃദ്യമായി വരവേറ്റു .കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സ്ഥാപിതമായ സംഘടന ഇന്ന് ലോകത്തിലെ അന്‍പതോളം രാജ്യങ്ങളില്‍ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു ,യൂറോപിലെ മിക്ക രാജ്യങ്ങളിലും വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഇതിനകം തന്നെ തുടക്കം കുറിച്ച് കഴിഞ്ഞു ,മലയാളികളുടെ ഐക്യം ലോകമെമ്പാടും ഊട്ടിഉറപ്പിക്കുക എന്ന ആശയത്തിനു പുറമേ ,ജാതി, മത ,വര്‍ഗ്ഗ ഭേദമന്യേ മലയാളി സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ,ലോകത്തിലെ മനുഷ്യ ജന്മങ്ങളെയെല്ലാം ഒന്നായി കാണാനുള്ള അറിവ് സമൂഹത്തില്‍ വളര്‍ത്തിയെടുക്കാന്‍ ഉചിതമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുക എന്നതും ഈ സംഘടനയുടെ വ്യക്തമായ അജണ്ടയുടെ ഭാഗമാണ്തുടക്കം കുറിച്ച് ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ലോകമെമ്പാടും വിവിധ രീതിയിലുള്ള ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും ,മലയാളി സമൂഹം കൈമോശം വരാതെ സൂക്ഷിക്കുന്ന മനുഷ്യസ്‌നേഹത്തിന്റെ സന്ദേശം ഒരു സംഘടനയിലൂടെ ലോകമെങ്ങും എത്തിക്കാനും വേള്‍ഡ് മലയാളി ഫെഡറേഷന് കഴിഞ്ഞു എന്നത് സംഘടനയ്ക്ക് ലോകത്താകമാനം മലയാളികള്‍ നല്‍കുന്ന പിന്തുണയുടെ സൂചനയാണ്അയര്‍ലണ്ടിലെ മലയാളി യുവത്വത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നേറാനുള്ള കര്‍മ്മ പദ്ധതി കളെ കൂടാതെ ,മലയാളികളെല്ലാം ഒരു കുടുംബമെന്ന ബോധ്യത്തോടെ ജാതി ,വര്‍ഗ്ഗ,വര്‍ണ്ണ വ്യത്യാസങ്ങള്‍ക്കതീതമായി നിലകൊള്ളാനുള്ള പ്രവര്‍ത്തനങ്ങളും WMF പ്രവര്‍ത്തന ലക്ഷ്യങ്ങളിലൂടെ മുന്നോട്ടു വെയ്ക്കുന്നു .WMF ട്രെഷറര്‍ സച്ചിന് ദേവ് ചടങ്ങിനു നന്ദി അറിയിച്ചു .

Share this news

Leave a Reply

%d bloggers like this: