വെള്ളം ദുരുപയോഗപെടുത്തിയാല്‍ പിഴ: വാട്ടര്‍ കമ്മീഷന്‍ ചട്ടം നിലവില്‍ വന്നു.

ഡബ്ലിന്‍: വെള്ളം ഉപയോഗിക്കുന്നവരേക്കാള്‍ അത് ദുരുപയോഗം ചെയ്യുന്നവര്‍ക്ക് കനത്ത പിഴ ചുമത്തണമെന്നു ജല കമ്മീഷനില്‍ അഭിപ്രായം ഉയര്‍ന്നു. വെള്ളക്കരം വേണ്ടെന്നു വെയ്ക്കാന്‍ ഇന്നലെ ചേര്‍ന്ന ഉന്നത തല വാട്ടര്‍ കമ്മീഷന്‍ യോഗത്തില്‍ തീരുമാനമെടുത്തു. എന്നാല്‍ മന്ത്രിസഭയുടെ സംയുക്ത ജല സമിതിയുടെ റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കുകയാണെന്നും അതിനു ശേഷം ജല നയത്തിലെ തീരുമാനങ്ങളെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുമെന്നു ജല കമ്മീഷന്‍ അംഗം പൗഡി കോഫി അറിയിച്ചു.

അയര്‍ലണ്ടില്‍ ജല ഉപയോഗത്തെക്കാള്‍ ദുരുപയോഗം തടയാനുള്ള നിയമങ്ങള്‍ ആവിഷ്‌കരിക്കണമെന്ന ആവശ്യം കമ്മീഷന്‍ അംഗങ്ങള്‍ക്കിടയില്‍ ശക്തമായി ഉയര്‍ന്നു. രാജ്യത്തെ 70 ശതമാനം ജലവും അനാവശ്യമായി ഒഴുക്കി കളയുന്നുണ്ടെന്നു ജല കമ്മീഷന്‍ കണ്ടെത്തി. വീടുകളിലും, സ്ഥാപനങ്ങളിലും ജല ഉപകരണത്തിന്റെ, വാട്ടര്‍ കണക്ഷനിലോ അപാകത ഉണ്ടെങ്കില്‍ അത് പരിഹരിക്കപ്പെടാന്‍ സമാപതിക സഹായം അനുവദിക്കുമെന്ന് ഹൗസിങ് മിനിസ്റ്റര്‍ സൈമണ്‍ കോവിനി പറഞ്ഞു. ഇതിനു വേണ്ടി 6 മാസം സമയം അനുവദിക്കും. ഇതിനു ശേഷവും വെള്ളം ദുരുപയോഗപ്പെടുത്തുന്നവര്‍ക്ക് പിഴ ചുമത്താനാണ് തീരുമാനം. പിഴ മാത്രമല്ല; തടവ് ശിക്ഷയും വേണമെന്ന അഭിപ്രായവും ചില ജല കമ്മീഷന്‍ അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജല നിയമത്തിലെ വ്യക്തമായ തീരുമാനം വരും ദിവസങ്ങളില്‍ പുറത്തുവിടും.

 
എ എം

Share this news

Leave a Reply

%d bloggers like this: