ബാങ്ക് ഇടപാടുകള്‍ക്ക് നിരവധി മാറ്റങ്ങളുമായി പുതിയ സാമ്പത്തിക വര്‍ഷം

നിരവധി മാറ്റങ്ങളാണ് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് നടപ്പിലാകാന്‍ പോവുന്നത്. ബാങ്കിങ്ങ്, ഇന്‍ഷൂറന്‍സ്, ആദായ നികുതി എന്നീ മേഖലകളിലെല്ലാം മാറ്റങ്ങള്‍ വരും. പലതും സാധാരണക്കാരന് തിരിച്ചടിയാവുന്ന മാറ്റങ്ങളാണ്. ഈ സാമ്പത്തിക വര്‍ഷത്തിന്‍ൈറ മൂന്നാം പാദത്തിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ നോട്ട് പിന്‍വലിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ഈ തീരുമാനത്തിന് ശേഷം സാമ്ബത്തിക മേഖലയിലെ പരിഷ്‌കരണങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്.

അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കൂടുതല്‍ തുക ഇന്‍ഷൂറന്‍സ് പ്രീമിയത്തിനായി നല്‍കേണ്ടി വരും. ഇന്‍ഷൂറന്‍സ് മേഖലയിലെ റെഗുലേറ്ററി എജന്‍സിയായ െഎ.ആര്‍.ഡി.എ.െഎ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്ബനികള്‍ക്ക് എജന്റുമാരുടെ കമീഷന്‍ കൂട്ടി നല്‍കാന്‍ അനുവദിക്കുകയായിരുന്നു.
ഇതോടെയാണ് ഇന്‍ഷൂറന്‍സ് പ്രീമിയം തുകയില്‍ വര്‍ധനയുണ്ടാവുക. വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയം തുകയും വര്‍ധിക്കും. 40 മുതല്‍ 50 ശതമാനം വരെ വര്‍ധനയാണ് വാഹന ഇന്‍ഷൂറന്‍സ് മേഖലയിലുണ്ടാവുക. 1000 സി.സിയില്‍ താഴെയുള്ള പ്രൈവറ്റ് കാറുകള്‍ക്കും 75 സി.സിയില്‍ താഴെയുള്ള ഇരുചക്രവാഹനങ്ങള്‍ക്കും ഇതില്‍ ഇളവുണ്ടാകും.

സ്വകാര്യ ബാങ്കുകളായ ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി തുടങ്ങിയ സ്വകാര്യ ബാങ്കുകളെല്ലാം ഇടപാടുകള്‍ക്ക് ചാര്‍ജ് ചുമത്തും. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐയില്‍ വന്‍ മാറ്റങ്ങള്‍ക്കാണ് തുടക്കമാവുന്നത്. മൂന്ന് തവണയില്‍ കൂടുതല്‍ എസ്.ബി.െഎയില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതലായി ഓരോ തവണ നിക്ഷേപിക്കുേമ്ബാഴും 50 രൂപയും സേവന നികുതിയും അധികമായി നല്‍കേണ്ടി വരും. മറ്റ് ബാങ്കുകളിലേക്ക് പണം ട്രാന്‍സഫര്‍ ചെയ്യുേമ്പോഴുള്ള നിരക്കിലും ബാങ്ക് വര്‍ധന വരുത്തിയിട്ടുണ്ട്.

സ്വകാര്യ ബാങ്കുകള്‍ക്ക് സമാനമായി എസ്.ബി.െഎയിലും ഇനിമുതല്‍ മിനിമം ബാലന്‍സ് പരിധിയുണ്ട്. 1000 രൂപ മുതല്‍ 5000 രൂപ വരെയാണ് ഇത്തരത്തില്‍ മിനിമം ബാലന്‍സായി നില നിര്‍ത്തേണ്ടത്. ഗ്രാമ-നഗരങ്ങള്‍ക്കനുസരിച്ച് ഈ നിരക്കില്‍ വ്യത്യാസം വരും. മെട്രോകളിലാണ് 5000 രൂപ മിനിമം ബാലന്‍സ് നില നിര്‍ത്തേണ്ടത്. മിനിമം ബാലന്‍സ് നില നിര്‍ത്തിയില്ലെങ്കില്‍ കാലവധിക്കനുസരിച്ച് 100 രൂപ മുതല്‍ പിഴ നല്‍കേണ്ടി വരും. ഇതിനൊടപ്പം മാസത്തില്‍ പരിധിയില്‍ കൂടുതല്‍ തവണ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ചാല്‍ അതിനും പിഴ നല്‍കേണ്ടി വരും. സ്വന്തം ബാങ്കില്‍ നിന്നാെണങ്കില്‍ 10 രൂപയും മറ്റ് ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുേമ്ബാള്‍ 20 രൂപയുമാണ് പിഴയായി ഇടാക്കുക.

2 ലക്ഷത്തില്‍ കൂടുതല്‍ പണമായി നല്‍കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇനി 2 ലക്ഷത്തില്‍ കൂടുതല്‍ പണമായി നല്‍കാന്‍ സാധിക്കില്ല. ആദായ നികുതി റിേട്ടണ്‍ സമര്‍പ്പിക്കാന്‍ വൈകിയാലും ഇനി പിഴയിടാക്കും. ജൂലൈ 31കം ആദായ നികുതി റിേട്ടണ്‍ സമര്‍പ്പിച്ചില്ലെങ്കിലാണ് പിഴ നല്‍കേണ്ടി വരിക. 2018 ഡിസംബര്‍ 31നകം ആദായ നികുതി റിേട്ടണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ 5,000 രൂപ പിഴയും റിേട്ടണ്‍ സമര്‍പ്പിക്കുന്നത് അതിലും വൈകിയാല്‍ 10,000 രൂപയും പിഴയായി നല്‍കേണ്ടി വരും. അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ഇതില്‍ ഇളവുണ്ടാകും.

 
എ എം

Share this news

Leave a Reply

%d bloggers like this: