പണം ഇല്ലാത്തതിനാല്‍ പഠിപ്പ് മുടക്കേണ്ട: Susi വിദ്യാഭ്യാസ ധനസഹായ പദ്ധതി പുരാനരാരംഭിച്ചു.

ഡബ്ലിന്‍: Susi എന്ന പേരില്‍ അറിയപ്പെടുന്ന വിദ്യാഭ്യാസ ധനസഹായം പുരാനാരംഭിക്കാന്‍ വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രട്ടന്‍ തീരുമാനിച്ചു. ഇന്നലെ മുതല്‍ ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന ധനസഹായമാണ് സൂസി പദ്ധതി. ഉന്നത പഠനത്തിന് നല്‍കിവരുന്ന ഈ പദ്ധതിയിലൂടെ താഴെത്തട്ടിലുള്ള പരിരക്ഷയാണ് ലക്ഷ്യം വെയ്ക്കുന്നത്.

ഒറ്റപ്പെട്ട രക്ഷിതാക്കള്‍ക്കും, സഞ്ചാര ഗ്രൂപ്പിലുള്‍പ്പെടുന്നവര്‍ക്കും പഠനം പുനരാരംഭിക്കാന്‍ 6000 യൂറോയോളം സാമ്പത്തിക സഹായം ലഭ്യമാകും. ഇന്നലെ മാത്രം 105,000 അപേക്ഷകളാണ് പദ്ധതിപ്രകാരം ലഭിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഏറ്റവും കുറഞ്ഞ വരുമാനക്കാരായ 11000 വിദ്യാര്‍ത്ഥികള്‍ക്കും, 5 വര്‍ഷക്കാലം കൊണ്ട് പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലാത്തവര്‍ക്കും പ്രത്യേക പരിഗണന ലഭിക്കും.

പദ്ധതിയിലൂടെ 80,000 വിദ്യാര്‍ത്ഥികള്‍ക്ക് 380 യൂറോ ധനസഹായം നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. വരുമാനത്തിന്റെ വലുപ്പ ചെറുപ്പമനുസരിച്ച് ധനസഹായത്തിലും ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. 2012-ല്‍ രാജ്യത്തെ സാമ്പത്തിക രംഗം ശോഷിച്ചപ്പോള്‍ 50 മില്യണ്‍ യൂറോ വര്‍ഷത്തില്‍ ലഭിക്കാന്‍ വേണ്ടി നിര്‍ത്തിവെയ്ക്കപ്പെട്ട പദ്ധതിയാണ് പുനരാരംഭിച്ചിരിക്കുന്നത്.

എ എം

Share this news

Leave a Reply

%d bloggers like this: