ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ഓശാന തിരുകര്‍മ്മങ്ങള്‍

രാജാധിരാജനായ മിശിഹായുടെ മഹത്വപൂര്‍ണമായ ജെറുസലേം ദേവാലയ പ്രവേശനത്തിന് മുന്നോടിയായി ഇസ്രായേല്‍ ജനം സൈത്തിന്‍ കൊമ്പുകള്‍ വീശി ഓശാന വിളികളോടെ, ജയഘോഷങ്ങളോടെ മിശിഹായെ ജെറുസലേം നഗര വീഥികളിലൂടെ സ്വീകരിച്ച് ആനയിച്ചതിന്റെ ഓര്‍മ പുതുക്കുന്ന ഓശാന തിരുനാള്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭ, ഏപ്രില്‍ 9 ന് ഓശാന ഞായറാഴ്ച ആചരിക്കുന്നു. വിവിധ മാസ് സെന്ററുകളിലെ തിരുകര്‍മ്മ സമയ ക്രമീകരണം താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു.

1. St. Mark’s Church, Springfield, Tallaght 10.00 a.m
2. St. Brigid’s Church Blanchardstown 1.30 p.m
3. Church of The Nativtiy of our Lord, Beaumont 2.00 p.m
4. St. Finian’s Church, River Valley, Swords 2.00 pm
5. St. Fergal’s Church, Killarney Road, Bray 3.00 p.m
6. Mary Immaculate Church, Inchicore 3.30 p.m
7. St. Peter’s Church, Phibsborough 4.00 p.m
8. Church of Guardian Angel’s Newtown park avenue, Blackrock St. Joseph’s 4.30 p.m
9. Divine Mercy Church, Lucan 5.00 p.m

ഏവര്‍ക്കും ഓശാന തിരുനാളിന്റെ ആശംസകള്‍ നേരുന്നതോടൊപ്പം, തിരുക്കര്‍മങ്ങളില്‍ പങ്കുകൊണ്ട് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: