ഈജിപ്റ്റിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇസ്ലാമിക ഭീകരാക്രമണം: രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടത് 45 പേര്‍ ; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഈജിപ്തിലെ രണ്ട് ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ 45 പേര്‍ മരിച്ചു. 120 പേര്‍ക്കു പരുക്കേറ്റു. ഓശാനപ്പെരുന്നാള്‍ ദിനത്തിലാണ് സ്ഫോടനം നടത്തിയത്. വടക്കന്‍ ഈജിപ്തിലെ ടാന്റ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന കോപ്റ്റിക്ക് ക്രൈസ്തവരുടെ പള്ളിയില്‍ രാവിലെയുണ്ടായ സ്ഫോടനത്തില്‍ 31 പേര്‍ മരിക്കുകയും 100 കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെ അലക്സാണ്ട്രിയായിലെ സെയിന്റെ മാര്‍ക്ക് പള്ളിയില്‍ നടന്ന സ്ഫോടനത്തില്‍ 18 പേര്‍ മരിക്കുകയും ചെയ്തു.

സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്ന് മാസത്തേക്കാണ് അടിയന്തരാവസ്ഥയെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുള്‍ ഫതഹ് അല്‍ സിസി അറിയിച്ചു. കൂടുതല്‍ ആക്രമണങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ രാജ്യമെങ്ങും സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

ഈ മാസം അവസാനം മാര്‍പ്പാപ്പ ഈജിപ്ത് സന്ദര്‍ശിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരാവാദിത്വം ഐഎസ് ഏറ്റെടുത്തു. സഭാതലവന്‍ തവാഡ്രോസ് രണ്ടാമന്‍ പാപ്പ കുര്‍ബാന ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിന് ഇടയിലായിരുന്നു സ്ഫോടനം. ഞായറാഴ്ച്ച രാവിലെ കുര്‍ബാന നടന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ടാന്റെയിലെ സെയിന്റെ ജോര്‍ജ് പള്ളിയില്‍ സ്ഫോടനമുണ്ടായത്. മുന്‍വരിയില്‍ അള്‍ത്താരയ്ക്ക് സമീപമായിരുന്നു സ്ഫോടനം.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ന്യൂനപക്ഷമായ ക്രിസ്ത്യന്‍ വിഭാഗത്തിന് നേരെ സമീപകാലത്തായി നിരവധി ആക്രമണങ്ങളാണ് ഐഎസും മറ്റ് തീവ്ര ഇസ്ലാമിക് ഗ്രൂപ്പുകളും നടത്തുന്നത്. ഡിസംബറില്‍ കെയ്റോയിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 24 പേരാണ് കൊല്ലപ്പെട്ടത്.

കുര്‍ബാന നടക്കുന്നതിനിടെ, അള്‍ത്താരയ്ക്കടുത്ത് ആദ്യ മുന്‍നിരയിലെ സീറ്റുകളിലാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. ഈജിപ്ത് ജനസംഖ്യയില്‍ പത്തില്‍ ഒന്നാണ് ക്രിസ്ത്യന്‍ വിഭാഗക്കാര്‍ ഉള്ളത്. ഏകദേശം ഒമ്പത് കോടി ക്രിസ്ത്യന്‍ വിഭാഗക്കാര്‍ ഇവിടെ ഉണ്ടെന്നാണ് കണക്ക്.

രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനുള്ള ശ്രമമാണ് സ്ഫോടനത്തിലൂടെ ഭീകരര്‍ ലക്ഷ്യംവച്ചതെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തു നിന്നും ഭീകരത തുടച്ച് നീക്കുമെന്ന് പ്രധാനമന്ത്രി ഷെരീഫ് ഇസ്മായില്‍ അറിയിച്ചു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: