ബ്രിട്ടീഷ് സുപ്രീംകോടതിയിലെ ആദ്യ വെള്ളക്കാരിയല്ലാത്ത ജഡ്ജിയായി ഇന്ത്യന്‍ വംശജ

ബ്രിട്ടീഷ് ഓര്‍ഡ് ബെയ്ലി ന്യായാസനത്തില്‍ ഇനി ഇന്ത്യന്‍ വംശജ. അനുജ രവീന്ദ്ര ധിര്‍ ആണ് ആ ഇന്ത്യക്കാരി. ലണ്ടനിലെ സെന്‍ട്രല്‍ ക്രിമിനല്‍ കോടതികളില്‍ ജഡ്ജിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന പെരുമയോടെയാണ് ഈ ഇന്ത്യന്‍ വംശജയുടെ വരവ്. ബ്രിട്ടീഷ് കോടതി ചരിത്രത്തില്‍ പുതിയൊരു പ്രതീക്ഷയും അനുജ തുറന്നിടുന്നു. വനിതകള്‍ക്ക്, അവര്‍ ബ്രിട്ടീഷുകാരായാലും അല്ലെങ്കിലും എത്തിപ്പെടാവുന്ന ഉയരങ്ങള്‍ക്ക് പിരിധിയില്ലെന്ന് അനുജ പറയുന്നു.

മനസ്സിലെ മേല്‍ക്കൂര ഇടിച്ചുതകര്‍ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വനിതയെന്ന നിലയിലോ വെള്ളക്കാരിയല്ലെന്ന നിലയിലോ ഒരിക്കല്‍പ്പോലും വിവേചനം നേരിടേണ്ടിവന്നിട്ടില്ലെന്നും അനുജ പറയുന്നു. അതോടൊപ്പംതന്നെ, വെള്ളക്കാരനായ ഒരാള്‍ക്ക് കിട്ടുന്ന പരിഗണന താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍, ഒരു അഭിഭാഷകയാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നാത്ത ചില സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ലണ്ടനിലെ ഒരു ക്രൗണ്‍ കോടതിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ തന്നെ തടഞ്ഞുവെച്ച സംഭവം അവര്‍ ഓര്‍മിക്കുന്നു. തന്റെ വിഗ്ഗും ഗൗണും കാണിച്ചശേഷമാണ് സെക്യൂരിറ്റി വിശ്വസിക്കാന്‍ തയാറായത്.

ഭൂരിഭാഗം കക്ഷികള്‍ക്കും ഒരു ചെറുപ്പമായ ഏഷ്യയില്‍നിന്നുള്ള വനിത തങ്ങള്‍ക്കുവേണ്ടി ഹാജരാകുന്നതില്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്നും അത് കക്ഷികളെ കണ്ടെത്തുന്നതില്‍ പ്രയാസമായെന്നും അനുജ പറഞ്ഞു. ഇന്ത്യയില്‍നിന്ന് കുടിയേറിപ്പാര്‍ത്ത ദമ്പതികളുടെ മകളായി സ്‌കോട്ട്ലന്‍ഡിലെ ഡുണ്ടിയിലാണ് അനുജ ജനിച്ചത്. 23 വര്‍ഷമായി പ്രാക്ടീസ് നടത്തുന്നു.

പഠനവൈകല്യമുള്ള കുട്ടിയായിരുന്നു അനുജ ചെറുപ്പത്തില്‍. വലുതാകുമ്പോള്‍ യൂണിവേഴ്സിറ്റിയില്‍പ്പോയി ഡിഗ്രിയെടുക്കുമെന്ന് പറയുമ്പോള്‍, തന്നോട് അത്ര വലിയ സ്വപ്നങ്ങളൊന്നും കാണേണ്ടെന്ന് പറഞ്ഞിരുന്ന അധ്യാപകരുണ്ടായിരുന്നുവെന്നും അനനുജ പറയുന്നു. ഡുണ്‍ഡിയിലാണ് അനുജ പഠിച്ചതും വളര്‍ന്നതും. 1989ല്‍ അഭിഭാഷക വൃത്തിയില്‍പ്രവേശിച്ച അനുജ ഇപ്പോള്‍ കരിയറിന്റെ ഏറ്റവും ഉയര്‍ന്ന പദവിയിലാണ് എത്തിയിരിക്കുന്നത്. ഓള്‍ഡ് ബെയ്ലി കോടതിയില്‍ 15 ജഡജിമാരാണുള്ളത്. അതില്‍ പത്ത് പുരുഷന്മാരും അഞ്ച് വനിതകളുമുണ്ട്.

എ എം

Share this news

Leave a Reply

%d bloggers like this: