നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വിദേശ ഇന്ത്യക്കാര്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ല

വിദേശ ഇന്ത്യക്കാര്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമല്ലെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് പുറമെ പാന്‍ കാര്‍ഡിനുള്ള അപേക്ഷയ്‌ക്കൊപ്പവും വിദേശ ഇന്ത്യക്കാര്‍ക്ക് ആധാര്‍ കാര്‍ഡാവശ്യമില്ല. എന്നാല്‍ ഇന്ത്യയിലെ സ്ഥിര താമസക്കാര്‍ക്ക് മേല്പറഞ്ഞ ആവശ്യങ്ങള്‍ക്ക് ആധാര്‍ നിബന്ധമാണ്.

2017-ല്‍ ധനകാര്യനിയമത്തില്‍ വരുത്തിയ ഈ ഭേദഗതി വരുന്ന ജൂലൈ-1 മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് ആധായനികുതി വകുപ്പ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. പ്രവാസികളായ ഇന്ത്യക്കാര്‍ ഇതു സംബന്ധിച്ച് സര്‍ക്കാരിനോട് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അതിനു മറുപടിയാണ് വിദേശങ്ങളിലെ നോണ്‍-റെസിഡന്റ്‌സിന് ആദായനികുതി അടയ്ക്കാനായി ആധാര്‍ കാര്‍ഡാവശ്യമില്ല എന്ന സര്‍ക്കാര്‍ വിജ്ഞാപനം.

വര്‍ഷത്തില്‍ 182 ദിവസമെങ്കിലും ഇന്ത്യയില്‍ കഴിയുന്നവരാണ് ഇന്ത്യയിലെ സ്ഥിര താമസക്കാരുടെ പട്ടികയില്‍ വരുന്നത്. നിര്‍ദ്ദിഷ്ട ദിവസങ്ങള്‍ ഇന്ത്യയില്‍ താമസിക്കാത്തവര്‍ ആധാര്‍ നിയമം അനുസരിച്ച് നോണ്‍-റെസിഡന്റ് പട്ടികയിലാണ് വരുന്നത്. വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസ്സികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: