അസാധുനോട്ടുകള്‍ മാറ്റിയെടുക്കാനായി വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് കൊറിയര്‍ ചെയ്തു കൊടുക്കുന്നതായി പരാതി

അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇന്ത്യയിലുള്ളവരില്‍ നിന്നും വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് പഴയ 500, 1000 രൂപ നോട്ടുകള്‍ കൊറിയര്‍ ചെയ്യുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍. കഴിഞ്ഞ നവംബര്‍ അവസാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ മൂല്യം കൂടിയ നോട്ടുകള്‍, ഡിസംബര്‍ 30 വരെയായിരുന്നു ഇന്ത്യയിലുള്ളവര്‍ക്ക് മാറ്റിയെടുക്കാനുള്ള സമയപരിധി. അതേസമയം വിദേശത്ത് കഴിയുന്ന ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30 വരെ നോട്ടുകള്‍ മാറ്റാം. ഈ സൗകര്യമാണ് ഇന്ത്യയിലുള്ള ചിലര്‍ പ്രവാസികളെ ഉപയോഗിച്ചുകൊണ്ട് ദുരുപയോഗം ചെയ്യുന്നത്.

വിദേശത്തേക്ക് അയച്ച ഒരു ലക്ഷത്തിലേറെ മൂല്യം വരുന്ന അസാധു നോട്ടുകള്‍ പിടിച്ചെടുത്തതായി മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. വിദേശത്തുള്ള പരിചയക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഇന്ത്യയിലുള്ളവര്‍ അസാധുനോട്ടുകള്‍ കൊറിയര്‍ ചെയ്യുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. പഞ്ചാബില്‍ കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓസ്‌റ്റ്രേലിയയ്ക്ക് പുസ്തകമെന്ന വ്യാജേന അയച്ച അസാധുനോട്ടുകള്‍ ആണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

നിലവില്‍ എന്‍ആര്‍ഐകള്‍ക്ക് ജൂണ്‍ 30 വരെ മുംബൈ, ഡെല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, നാഗ്പൂര്‍ എന്നിവിടങ്ങളിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസുകളില്‍ അസാധു നോട്ടുകള്‍ മാറ്റാന്‍ സാധിക്കും.

 

 
എ എം

Share this news

Leave a Reply

%d bloggers like this: