ബാങ്ക് ലയനം ; എന്‍.ആര്‍.ഐ അക്കൗണ്ടുകളെ ബാധിക്കില്ലെന്ന് എസ്ബിഐ

എസ്ബിടി അടക്കമുള്ള അസ്സോസിയേറ്റ് ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ചത് പ്രവാസികള്‍ക്ക് ബുദ്ധിമുട്ടാകില്ലെന്ന് എസ്ബിഐ കേരള ചീഫ് ജനറല്‍ മാനേജര്‍ എസ്.വെങ്കിട്ടരാമന്‍ അറിയിച്ചു.

എസ്ബിടി അടക്കമുള്ള അസ്സോസിയേറ്റ് ബാങ്കുകളില്‍ എന്‍ആര്‍ഇ അക്കൗണ്ടുണ്ടായിരുന്ന ഉപഭോക്താക്കളുടെ അക്കൗണ്ട് നമ്പറുകള്‍ മാറില്ല. പകരം അതേ നമ്പരുകള്‍ ഉപയോഗിച്ചു തന്നെ ഇടപാടുകള്‍ നടത്താം.

ഈ ബാങ്കുകളില്‍ ഇന്റര്‍നെറ്റ് ബാങ്കിങ്ങിന് ഉപയോഗിച്ചിരുന്ന യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ച് എസ്ബിഐയുടെ വെബ്‌സൈറ്റ് മുഖേനയും ഓണ്‍ലൈന്‍ ബാങ്കിടപാടുകള്‍ നടത്താനാകും. ഇതിനു പുറമേ എസ്ബിഐയുടെ മറ്റ് ഓണ്‍ലൈന്‍ സേവനങ്ങളും ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കും. എന്‍ആര്‍ഇ അക്കൗണ്ടുകളുടെ ബ്രാഞ്ചോ ഐഎഫ്എസ്സി കോഡുകളോ മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ അസോഷ്യേറ്റ് ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്കു നല്‍കിയിട്ടുള്ള ചെക്ക് ബുക്കുകള്‍ക്കു പകരം എസ്ബിഐയുടെ ചെക്ക് ബുക്കുകള്‍ നല്‍കും. ഈ വര്‍ഷം സെപ്റ്റംബറോടെ ചെക്ക് ബുക്കുകള്‍ മാറ്റിനല്‍കുന്ന നടപടികള്‍ പൂര്‍ത്തിയാകും. എന്‍ആര്‍ഇ അക്കൗണ്ട് എടുക്കുമ്പോള്‍ നല്‍കിയിട്ടുള്ള വിലാസത്തില്‍ പുതിയ ചെക്ക് ബുക്കുകള്‍ അയച്ചുനല്‍കും. ഇതിനു പുറമേ ഉപഭോക്താക്കള്‍ക്കു നാട്ടിലുള്ള സമയത്തു നേരിട്ടു ബാങ്കില്‍ ചെന്നോ, അടുത്ത ബന്ധുക്കളെ ചുമതലപ്പെടുത്തിയോ പുതിയ ചെക്ക് ബുക്കുകള്‍ കൈപ്പറ്റാം.

 
എ എം

Share this news

Leave a Reply

%d bloggers like this: